കോവിഡ് രോഗിയുടെ മൃതേദേഹ സംസ്കാരം തടഞ്ഞതിനെതിരെ കർശന നടപടി

മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തി​ന് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​ര​മാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​ത്. സം​സ്കാ​രം ത​ട​യാ​ൻ കൂ​ട്ടം കൂ​ടു​ന്ന​താ​ണ് അ​പ​ക​ട​ക​രം.

Monday July 27th, 2020

തിരുവനന്തപുരം: കോ​ട്ട​യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​രി​ച്ച​വ​രോടുള്ള അ​നാ​ദ​ര​വ് ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തി​ന് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​ര​മാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​ത്. സം​സ്കാ​രം ത​ട​യാ​ൻ കൂ​ട്ടം കൂ​ടു​ന്ന​താ​ണ് അ​പ​ക​ട​ക​രം. സം​സ്കാ​രം ത​ട​യാ​ൻ ജ​ന​പ്ര​തി​നി​ധി കൂ​ടി ഉ​ണ്ടാ​യ​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു. കേ​സി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ മു​ട്ട​മ്പ​ലം വൈ​ദ്യു​തി ശ്മാ​ശ​ന​ത്തി​ൽ സം​സ്ക​രി​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ് ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് മൃ​ത​ദേ​ഹം മ​റ്റൊ​രി​ട​ത്ത് സം​സ്ക​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. പി​ന്നീ​ട് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ ഞാ​യ​റാ​ഴ്ച രാ​ത്രി 11ന് ​മു​ട്ടമ്പല​ത്തു​ത​ന്നെ സം​സ്ക​രി​ച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം