‘സ്വന്തം അണികളെ എൻ.ഐ.എക്ക് വിട്ടു കൊടുത്തതിന്റെ ശാപമാണ് പിണറായി അനുഭവിക്കുന്നത്’

യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക. അതേ എൻഐഎയുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തിയുടെ ഇന്നത്തെ അവസ്ഥ. അമ്മമാരുടെ ശാപം പാഴായി പോവില്ല

Sunday July 26th, 2020

കോഴിക്കോട്: അലനെയും താഹയെയും സംരക്ഷിക്കാതിരുന്ന സർക്കാരിനെതിരെ സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക. അതേ എൻഐഎയുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തിയുടെ ഇന്നത്തെ അവസ്ഥ. അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി. ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽ എങ്ങനെ തെറ്റുപറയാനാകും എന്നാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം

“ഒരമ്മയുടെ കണ്ണുനീരിനു
കടലുകളിൽ ഒരു രണ്ടാം പ്രളയം ആരംഭിക്കാൻ കഴിയും
മകനേ, കരുണയുള്ള മകനേ,
ഏത് കുരുടൻ ദൈവത്തിനു വേണ്ടിയാണ്
നീ ബലിയായത് ?”

പ്രിയ കവി സച്ചിദാനന്ദൻ എഴുതിയ വരികളാണിത് .എത്ര അര്ഥവത്താണീ

വരികൾ എന്ന് ഇതാ കാലം തെളിയിക്കുന്നു .
യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക !

അതേ എൻഐഎയുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തി യുടെ ഇന്നത്തെ അവസ്ഥ !

അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി !

ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽ എങ്ങിനെ തെറ്റു പറയാനാകും ?

അറിയിപ്പ് :
കമന്റുകൾ എൻഐഎ നിരീക്ഷിക്കുന്നുണ്ട് ,രാജ്യദ്രോഹത്തിനാണ് അകത്താവുക.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം