രാജ്യത്ത് കോവിഡ് ബാധിതർ പതിമൂന്നര ലക്ഷം കടന്നു

പുതിയ കേസുകളുടെ 65.87 ശതമാനവും മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ്. 63.54% ആണ് രോഗ മുക്തി നിരക്ക്. മരണനിരക്ക് 2.35 ശതമാനമായി കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയിലായി.

Sunday July 26th, 2020

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 13.50 ലക്ഷം കടന്നു. മരണം 32,000 കവിഞ്ഞു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 50,000 ത്തിന് അടുത്താണ് പുതിയ കേസുകൾ. പ്രതിദിന മരണം 800 ന് അടുത്തെത്തി. പതിനായിരത്തിനടുത്താണ് മഹാരാഷ്ട്രയിൽ പ്രതിദിന രോഗബാധിതർ. മരണം 300 നടുത്തും.

പുതിയ കേസുകളുടെ 65.87 ശതമാനവും മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ്. 63.54% ആണ് രോഗ മുക്തി നിരക്ക്. മരണനിരക്ക് 2.35 ശതമാനമായി കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയിലായി. രാജ്യത്തെ പ്രതിദിന പരിശോധന 4.2 ലക്ഷം കടന്നു.

ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് 216 പേര്‍ കൂടി മരിച്ചു. തമിഴ്നാട്ടില്‍ 89 പേരും കര്‍ണാടകയില്‍ 72ഉം ആന്ധ്രാപ്രദേശില്‍ 52 ഉം പുതുച്ചേരിയില്‍ മൂന്ന് മരണവുമാണ് റിപ്പോര്‍ട്ടു ചെയ്തത്. 20012 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം 4,41,470 ആയി. 6685 ആണ് മരണസംഖ്യ. തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 6988 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3409 ആയി. 2,06,737 ആണ് മരണസംഖ്യ. ചെന്നൈയില്‍ 1329 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 5072 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 90942 ആയി. 1796 ആണ് മരണസംഖ്യ. ആന്ധ്രാപ്രദേശില്‍ 7813 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 88671 ആയി. 985 ആണ് മരണസംഖ്യ. പുതുച്ചേരിയില്‍ 139 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2654 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണസംഖ്യ 38 ആയി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം