തിരുവനന്തപുരത്ത് പരീക്ഷയെഴുതിയ വിദ്യാര്‍ഥിയുടെ രക്ഷിതാവിനും കോവിഡ്

തിരുവനന്തപുരത്ത് പരീക്ഷ എഴുതിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പരീക്ഷ എഴുതിയത് കരമനയിലെ കേന്ദ്രത്തില്‍ വച്ചാണ്. കരകുളം സ്വദേശിയാണ് ഈ വിദ്യാര്‍ത്ഥി. മറ്റൊരാള്‍ തൈക്കാട് കേന്ദ്രത്തില്‍ ആണ് പരീക്ഷ എഴുതിയത്.

Tuesday July 21st, 2020

തിരുവനന്തപുരം: കീം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചു. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുട്ടത്തറ സ്വദേശിയായ 47 കാരന്‍ പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥിയെ അനുഗമിച്ചിരുന്നു. സമ്പര്‍ക്കം പുലര്‍ത്തിയ വിദ്യാര്‍ഥികളേയും ഇന്‍വിജിലേറ്റര്‍മാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇന്ന് രാവിലെയാണ് കീം പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പരീക്ഷ എഴുതിയത് കരമനയിലെ കേന്ദ്രത്തില്‍ വച്ചാണ്. കരകുളം സ്വദേശിയാണ് ഈ വിദ്യാര്‍ത്ഥി. മറ്റൊരാള്‍ തൈക്കാട് കേന്ദ്രത്തില്‍ ആണ് പരീക്ഷ എഴുതിയത്. പരീക്ഷാ സമയത്ത് തന്നെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കരകുളം സ്വദേശി പ്രത്യേക മുറിയില്‍ ഒറ്റക്കാണ് പരീക്ഷ എഴുതാന്‍ ഇരുന്നത്. അതേസമയം, പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം