പൗരത്വ നിയമഭേദഗതിക്ക് ചട്ടം തയ്യാറാക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന മത ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ നല്‍കാനാണ് ഭേദഗതിയെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. മതപരമായ പീഡനം എന്നതിന് ചട്ടത്തില്‍ നിര്‍വചിക്കണം. മുസ്‌ലിംകളെ മാത്രം ഒഴിവാക്കി പൗരത്വത്തെ മതപരമായി നിര്‍ണയിച്ച നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറിയിരുന്നത്

Monday July 20th, 2020

ന്യൂഡല്‍ഹി: വിവാദമായ പൗരത്വനിയമ ഭേദഗതിക്ക് ചട്ടം തയാറാക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍. ആറ് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന കീഴ്‌വഴക്കവും ആഭ്യന്തര മന്ത്രാലയത്തിന് പാലിക്കാനായില്ല. ചട്ടം പരിശോധിക്കാനുള്ള സഭാ സമിതിയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതും തിരിച്ചടിയാണ്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കിയത് കഴിഞ്ഞ ജനുവരി പത്തിന്. ചട്ടം പരിശോധിക്കാനുള്ള പാര്‍ലമെന്ററി ഉപസമിതിയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ല. ഉപസമിതിയില്‍ സമവായമുണ്ടാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നാണ് വിവരം. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകള്‍ അല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി.

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന മത ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ നല്‍കാനാണ് ഭേദഗതിയെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. മതപരമായ പീഡനം എന്നതിന് ചട്ടത്തില്‍ നിര്‍വചിക്കണം. മുസ്‌ലിംകളെ മാത്രം ഒഴിവാക്കി പൗരത്വത്തെ മതപരമായി നിര്‍ണയിച്ച നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറിയിരുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം