സന്ദീപ് നായരുടെ ക്രിമിനല്‍ പശ്ചാത്തലവും രാഷ്ട്രീയവും അറിയാമായിരുന്നുവെന്ന് സി.പി.എം ഏരിയ സെക്രട്ടറി

സന്ദീപ് നായരുടെ കടയുടെ ഉദ്ഘാടനത്തിന്റെ നോട്ടീസില്‍ നഗരസഭാ ചെയര്‍മാന്‍, ഏരിയാ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സിപിഐ മണ്ഡലം സെക്രട്ടറി എന്നിവരുടെ പേര് ഉണ്ടായിരുന്നു. എന്നാല്‍ ഇവരാരും ഉദ്ഘാടനത്തില്‍ പങ്കെടുത്തില്ല. അതിന് കാരണം പാര്‍ട്ടിയെ ശത്രു പക്ഷത്ത് നിര്‍ത്തി ആക്രമിച്ചിട്ടുള്ള ആളാണെന്ന ധാരണ ഉണ്ടായതുകൊണ്ടാണെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.

Monday July 20th, 2020

തിരുവനന്തപുരം: സന്ദീപ് നായരുടെ ക്രിമിനല്‍ പശ്ചാത്തലവും ബിജെപി ബന്ധവും സിപിഎമ്മിന് നേരത്തെ അറിയാമായിരുന്നുവെന്ന് പാര്‍ട്ടി ഏരിയ സെക്രട്ടറിയുടെ പ്രതികരണം. ഇതോടെ നെടുമങ്ങാട്ടെ സന്ദീപ് നായരുടെ കാര്‍ബണ്‍ ഫാക്ടറിയെന്ന കടയുടെ ഉദ്ഘാടനത്തിന് പോയ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ നടപടി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ആവുകയാണ്.

സന്ദീപ് നായര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന പ്രചാരണം നേരത്തെ തന്നെ നെടുമങ്ങാട് ഏരിയ കമ്മിറ്റി തള്ളിയിരുന്നു. നെടുമങ്ങാട് സ്വദേശിയായ സന്ദീപ് നായര്‍ ആദ്യ കാലം മുതലേ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളും വര്‍ഗീയ രാഷ്ടീയ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമാണെന്ന് ഏരിയാ സെക്രട്ടറി ആര്‍ ജയദേവന്‍ പറഞ്ഞു. സന്ദീപ് നായരുടെ കടയുടെ ഉദ്ഘാടനത്തിന്റെ നോട്ടീസില്‍ നഗരസഭാ ചെയര്‍മാന്‍, ഏരിയാ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സിപിഐ മണ്ഡലം സെക്രട്ടറി എന്നിവരുടെ പേര് ഉണ്ടായിരുന്നു. എന്നാല്‍ ഇവരാരും ഉദ്ഘാടനത്തില്‍ പങ്കെടുത്തില്ല. അതിന് കാരണം പാര്‍ട്ടിയെ ശത്രു പക്ഷത്ത് നിര്‍ത്തി ആക്രമിച്ചിട്ടുള്ള ആളാണെന്ന ധാരണ ഉണ്ടായതുകൊണ്ടാണെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.

അതേസമയം സ്പീക്കര്‍ ഉള്‍പ്പടെയുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പ്രാദേശിക നേതൃത്വത്തെ അറിയിക്കാറുള്ളതാണ്. എന്നാല്‍ ഇവിടെ അത് ഉണ്ടായില്ല. മാത്രമല്ല സ്പീക്കറെപ്പോലെയുള്ള വിശിഷ്ടാതിഥികളുടെ പോഗ്രാം വിവരങ്ങള്‍ അതാത് ഓഫീസുകള്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ അറിയിക്കുന്നതാണ്. പരിപാടികളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെങ്കില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുന്നതുമാണ്. എന്നാല്‍ കട ഉദ്ഘാടനത്തിന് സ്പീക്കര്‍ പങ്കെടുക്കുന്നത് സ്‌പെഷ്യല്‍ ബ്രാഞ്ചിനെയും അറിയിച്ചിരുന്നില്ല. ഇതോടെ സ്വപ്ന സുരേഷ് വിളിച്ചതുകൊണ്ടാണ് സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിന് സ്പീക്കര്‍ എത്തിയതെന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തി ഏറുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം