കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു

ഇതിനിടെയാണ് ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡുമായി ബന്ധമില്ലെന്നും കുടുംബപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് പൊലീസിന്റെ വിശദീകരണം.

Saturday July 18th, 2020

കൊല്ലം: കരുനാഗപ്പള്ളിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു. കരുനാഗപ്പള്ളി പുള്ളിമാന്‍ സ്വദേശി സലിം ഷഹനാദ് (31) ആണ് മരിച്ചത്. ഇയാളുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.

കഴിഞ്ഞ മാസം 28നാണ് സലിം ഷഹനാദ് ദുബൈയില്‍ നിന്ന് കേരളത്തിലെത്തിയത്. നിരീക്ഷണത്തിലിരിക്കെ കോവിഡ് ടെസ്റ്റില്‍ നെഗറ്റീവാണെന്ന് ഫലം ലഭിച്ചു. രണ്ടാംഘട്ട നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡുമായി ബന്ധമില്ലെന്നും കുടുംബപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് പൊലീസിന്റെ വിശദീകരണം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം