ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 722 പേര്‍ക്ക്; സംസ്ഥാനത്ത് രോഗികള്‍ പതിനായിരം കടന്നു

ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 10275 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 481 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 157 വിദേശത്തു നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

Thursday July 16th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന ധാരണ ബലപ്പെടുത്തി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 722 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 10275 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 481 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 157 വിദേശത്തു നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആരോഗ്യപ്രവര്‍ത്തകര്‍ – 12, ബിഎസ്എഫ് ജവാന്മാര്‍ – 5, ഐടിബിപി ജീവനക്കാര്‍ – 3 എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രണ്ട് മരണം ഉണ്ടായി. തൃശൂർ ജില്ലയിലെ തമ്പുരാൻ പടി സ്വദേശി അനീഷ്, കണ്ണൂർ പുളിയനമ്പ്ര സ്വദേശി മുഹമ്മദ് സലീഹ്. അനീഷ് ചെന്നൈയിൽ എയർ കാർഗോ ജീവനക്കാരനായിരുന്നു. സലീഹ് അഹമ്മദാബാദിൽനിന്നു വന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 228 പേരാണ് രോഗമുക്തി നേടിയത്. ഇന്നു രോഗം സ്ഥിരീകരിച്ച 722ൽ 339 കേസുകളും തിരുവനന്തപുരത്താണ്.

തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂര്‍ 42, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, ആലപ്പുഴ 13, കോട്ടയം 7. ഇടുക്കി 6. എറണാകുളം 7, തൃശൂര്‍ 8 , പാലക്കാട് 72, മലപ്പുറം 37 കോഴിക്കോട് 10 വയനാട് 1. കണ്ണൂര്‍ 8, കാസര്‍കോട് 23 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,052 സാംപിളുകള്‍ പരിശോധിച്ചു. 1,83900 പേരാണ് നിരീക്ഷണത്തിലുള്ളത്. 5432 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍. 804 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 5372 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ 2,68,128 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത് ഇതില്‍ 7797 സാംപിളുകളുടെ ഫലം വരാനുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം