ക്വാറന്റൈന്‍ ലംഘിച്ചതിന് പോലിസ് ഓടിച്ച് പിടിച്ച പ്രവാസിക്ക് കോവിഡ് നെഗറ്റീവ്

പിപിഇ ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ സാഹായത്താല്‍ ഇദ്ദേഹത്തെ പിടികൂടി ആശുപത്രിയിലാക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.

Saturday July 11th, 2020

പത്തനംതിട്ട: ക്വാറന്റൈന്‍ ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് ഓടിച്ചിട്ടു പിടികൂടിയ പ്രവാസിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സൗദിയില്‍ നിന്നെത്തിയ പ്രവാസി ക്വാറന്റൈന്‍ ലംഘിച്ചത്. പരിശോധനക്കിടെ മാസ്‌ക് ധരിക്കാത്തത് കണ്ട പൊലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു വിദേശത്ത് നിന്നെത്തി ക്വാറന്റൈനിലിരിക്കെയാണ് പുറത്തിറങ്ങിയതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൊലീസില്‍ നിന്ന് ഇയാള്‍ കുതറി ഓടുകയായിരുന്നു.

പിന്നീട് പിപിഇ ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ സാഹായത്താല്‍ ഇദ്ദേഹത്തെ പിടികൂടി ആശുപത്രിയിലാക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ചെന്നീര്‍ക്കര സ്വദേശിയായ ഇദ്ദേഹം രണ്ടുദിവസം മാത്രമായിരുന്നു ക്വാറന്റൈനില്‍ ഇരുന്നത്. എന്തായാലും ഇദ്ദേഹത്തിന് രോഗമില്ലാത്തതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം