മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ബസ് ഡ്രൈവറെ മര്‍ദിച്ച് കൊന്നു

ഡ്രൈവറെ സഹായിക്കാത്തതിന് മറ്റ് രണ്ട് പേര്‍ക്കെതിരെയും കുറ്റം മറച്ചുവെക്കാന്‍ ശ്രമിച്ചതിന് മറ്റൊരാള്‍ക്കെതിരെയും കേസെടുത്തു. ബയോണില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍മാര്‍ പണിമുടക്കി പ്രതിഷേധിച്ചു.

Saturday July 11th, 2020

ബയോണ്‍: മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ബസ് ഡ്രൈവറെ മര്‍ദിച്ചുകൊന്നു. ഫ്രാന്‍സിലെ ബയോണിലാണ് സംഭവം. മസ്തിഷ്‌ക മരണം സംഭവിച്ച 59കാരനായ ഫിലിപ്പ് മോംഗുലോട്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഫ്രാന്‍സില്‍ ഫെയ്‌സ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ വന്ന മൂന്ന് യാത്രക്കാരോട് മാസ്‌ക് ധരിക്കാനും മറ്റൊരാളോട് ടിക്കറ്റ് കാണിക്കാനും മോംഗുലോട്ട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇവര്‍ ഡ്രൈവറെ മര്‍ദിച്ചത്. ആശുപത്രിയിലെത്തിച്ച് അഞ്ചാം ദിവസമാണ് മരണം സംഭവിച്ചത്.

സംഭവത്തില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഡ്രൈവറെ സഹായിക്കാത്തതിന് മറ്റ് രണ്ട് പേര്‍ക്കെതിരെയും കുറ്റം മറച്ചുവെക്കാന്‍ ശ്രമിച്ചതിന് മറ്റൊരാള്‍ക്കെതിരെയും കേസെടുത്തു. ബയോണില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍മാര്‍ പണിമുടക്കി പ്രതിഷേധിച്ചു. പൈശാചികമായ കുറ്റകൃത്യം എന്നാണ് ബയേണ്‍ മേയര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. രാജ്യത്തിന് മാതൃകയായ ആ പൗരനെ രാജ്യം ഒരിക്കലും മറക്കില്ലെന്നായിരുന്നു ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്‌റ്റെക്‌സിന്റെ പ്രതികരണം. ഇത്രയും നികൃഷ്ടമായ കുറ്റം ചെയ്തവരെ നിയമപരമായി ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം