തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രധാനകണ്ണിയും സ്വപ്ന സുരേഷിന്റെ അടുത്ത സുഹൃത്തുമായ സന്ദീപ് നായര്‍ ബി.ജെ.പി അനുഭാവിയെന്ന് വിവരങ്ങള്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റുകളാണ് ബി.ജെ.പി ബന്ധം ചൂണ്ടിക്കാട്ടുന്നത്. ബിജെപി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരനുമായി നില്ക്കുന്ന ചിത്രം സന്ദീപ് ഫേസ്ബുക്ക് കവര്‍ഫോട്ടോ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പിക്കാരനാണെന്ന് സന്ദീപ് നായര്‍ പറയുന്ന കമന്റും പുറത്തുവന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ചാല വാര്‍ഡില്‍ നിന്നും മല്‍സരിച്ച് വിജയിച്ച എസ്.കെ.പി രമേശിന് വേണ്ടി സന്ദീപ് നായര്‍ ഫേസ്ബുക്കില്‍ പോസ്റ്റര്‍ പ്രചരണവും അഭിനന്ദനവും അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, സന്ദീപ് സി.പി.എം പ്രവര്‍ത്തകനാണെന്നും പൂജപ്പുര ബ്രാഞ്ച് അംഗമാണെന്നും പറഞ്ഞ് അമ്മ രംഗത്തുവന്നു. എന്നാല്‍ അമ്മയുടെ പ്രതികരണത്തിനെതിരെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി രംഗത്തുവന്നു. ബി.ജെ.പിയുടെ തിരുവനന്തപുരം മണ്ഡലം പ്രസിഡണ്ടും കൌണ്‍സിലറുമായ എസ്.കെ.പി രമേശിന്റെ സ്റ്റാഫാണ് സന്ദീപ് എന്ന് സി.പി.എം ആരോപിച്ചു. ഇയാള്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന പ്രചരണം ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തുകയാണെന്നും സി.പി.എം ആരോപിച്ചു.
ഇന്നലെ സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റഡിയിലെടുക്കുകയും കേന്ദ്ര ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സന്ദീപിന്റെ കള്ളക്കടത്ത് ബിസിനസിനെ കുറിച്ച് അറിയില്ലെന് ഭാര്യ സൗമ്യ പറഞ്ഞു. സന്ദീപ് ദുബൈയില്‍ പോയിരുന്നെന്നും പൈസ കിട്ടുമ്പോള്‍ സന്ദീപ് സ്വര്‍ണ്ണം വാങ്ങി കഴുത്തില്‍ ഇടാറുണ്ടെന്നും സൗമ്യ ഉദ്യോഗസ്ഥരോട് പറഞ്ഞു. കാര്‍ബണ്‍ ഡോക്ടര്‍ വര്‍ക് ഷോപ്പ് ഉടമയായ സന്ദീപിന്റെ നെടുമങ്ങാട്ടെ കട 2019 ഡിസംബറില്‍ ഉദ്ഘാടനം ചെയ്തത് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനായിരുന്നു. തന്നെ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചത് സ്വപ്ന സുരേഷായിരുന്നുവെന്നും നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയിലാണ് അവരെ പരിചയമെന്നും പി ശ്രീരാമകൃഷ്ണന് പ്രതികരിച്ചിരുന്നു. ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണി സന്ദീപ് നായര്‍ ബി.ജെ.പി പ്രവര്ത്തകന്
അമ്മയുടെ പ്രതികരണത്തിനെതിരെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി രംഗത്തുവന്നു. ബി.ജെ.പിയുടെ തിരുവനന്തപുരം മണ്ഡലം പ്രസിഡണ്ടും കൌണ്‍സിലറുമായ എസ്.കെ.പി രമേശിന്റെ സ്റ്റാഫാണ് സന്ദീപ് എന്ന് സി.പി.എം ആരോപിച്ചു. ഇയാള്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന പ്രചരണം ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തുകയാണെന്നും സി.പി.എം ആരോപിച്ചു.
Wednesday July 8th, 2020