ഇന്ന് 272 പേര്‍ക്ക് കോവിഡ് 19; സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക് രോഗബാധ

രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇത് ഏറെ ഗൗരവതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെയും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്.

Tuesday July 7th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 111 പേര്‍ക്ക് രോഗമുക്തി നേടാനായി. അതെ സമയം, രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇത് ഏറെ ഗൗരവതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെയും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്.

രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത് നിന്നും, 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 68 സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 1 സി.ഐ.എസ്.എഫ് ജവാന്‍ 1 ഡി.എസ്.സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 .
സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍വന്നു. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 169 ആയി.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശൂര്‍ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 9 .

ലോക്ക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം കേരളത്തിലേക്ക് ഇതുവരെ 4,99529 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് നിന്നും 3,14,94 പേരും വിദേശത്ത് നിന്നും 1,85,435 പേരുമാണ് തിരിച്ചെത്തിയത്. ആഭ്യന്തരയാത്രക്കാരില്‍ 64.35 ശതമാനും പേരും വന്നത് റെഡ് സോണ്‍ ജില്ലകളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തിയത് മലപ്പുറം ജില്ലയിലേക്കാണ്. ഇതുവരെ 51707 പേരാണ് ജില്ലയിലേക്ക് തിരിച്ചെത്തിയത്. കണ്ണൂര്‍ 49653, എറണാകുളം 47990 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തിയ ജില്ലകള്‍. കുറവ് ആളുകള്‍ എത്തിയത് വയനാട്ടിലേക്കാണ്. 12652 പേര്‍. ആഭ്യന്തരയാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തിയത് തമിഴ്‌നാട്ടില്‍ നിന്നാണ്. ഇതുവരെ 97570 പേരാണ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിയത്. കര്‍ണാടക88031, മഹാരാഷ്ട്ര 47970 എന്നിങ്ങ കൂടുതല്‍ പേര്‍ തിരിച്ചെത്തിയ മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം