സ്വര്‍ണ്ണക്കടത്ത് ആസൂത്രക സ്വപ്‌നസുരേഷിനെ ഐ.ടി.വകുപ്പ് പിരിച്ചു വിട്ടു

നേരത്തെ തന്നെ സ്വപ്‌നയുടെ ജോലി കരാര്‍ അവസാനിച്ചിരുന്നു. ആറ് മാസത്തെ കരാര്‍ കാലാവധി അവസാനിച്ചിരുന്നിട്ടും ഐ ടി വകുപ്പില്‍ തന്നെ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുകയായിരുന്നു സ്വപ്‌ന. ജനുവരിയില്‍ സ്‌പെയ്‌സ് പാര്‍ക്കുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് നടത്തിയ ഇവന്റിന്റെ പ്രധാന സംഘാടകയായിരുന്നു ഇവര്‍.

Monday July 6th, 2020

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ ഐ ടി വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടു. കരാര്‍ നിയമനമായിരുന്നു സ്വപ്‌നയുടെത്. സ്‌പെയ്‌സ് പാര്‍ക്കിന്റെ ചുമതലയായിരുന്നു സ്വപ്‌ന സുരേഷിന് നല്‍കിയിരുന്നത്. നേരത്തെ തന്നെ സ്വപ്‌നയുടെ ജോലി കരാര്‍ അവസാനിച്ചിരുന്നു. ആറ് മാസത്തെ കരാര്‍ കാലാവധി അവസാനിച്ചിരുന്നിട്ടും ഐ ടി വകുപ്പില്‍ തന്നെ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുകയായിരുന്നു സ്വപ്‌ന. ജനുവരിയില്‍ സ്‌പെയ്‌സ് പാര്‍ക്കുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് നടത്തിയ ഇവന്റിന്റെ പ്രധാന സംഘാടകയായിരുന്നു ഇവര്‍. സ്വപ്‌നയ്ക്ക് യുഎഇ കോണ്‍സുലേറ്റിലും വിദേശ കമ്പനികളിലും ജോലി ചെയ്ത പ്രവര്‍ത്തി പരിചയമുണ്ട്. ഇവരിപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.

അതേസമയം, കസ്റ്റംസ് കസ്റ്റഡിയിലുള്ള കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സരിത്, കോണ്‍സുലേറ്റ് പിആര്‍ഒ എന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇതുപയോഗിച്ചാണ് സരിത് സ്വര്‍ണക്കടത്ത് നടത്തി വന്നത്. സരിതിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് കൂടി പങ്കുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘം മുന്‍പും കള്ളക്കടത്ത് നടത്തിയെന്ന് സൂചനയുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം പുറത്തെത്തിച്ചിരുന്നത്. കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് പരിശോധിക്കാന്‍ അവകാശമില്ലെന്നായിരുന്നു ന്യായം. ഇതനുസരിച്ച് കസ്റ്റംസ് പരിശോധന നടത്തിയിരുന്നില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും. തുടര്‍ നടപടിയില്‍ നിയമോപദേശം തേടാനാണ് കസ്റ്റംസിന്റെ തീരുമാനം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം