മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു

കോവിഡ് സ്ഥിരീകരിച്ച ചീക്കോട് സ്വദേശിയായ യുവാവിന്റെ സമ്പർക്കം പട്ടിക ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. ഇദ്ദേഹം കാറന്‍റൈന്‍ ലംഘിച്ച് നിരവധി മൊബൈൽ ഷോപ്പുകളിലും, എടിഎം, ബാർബർ ഷോപ്പ് എന്നിവിടങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്.

Sunday July 5th, 2020

മലപ്പുറം: ജില്ലയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ച 37 പേരിൽ ഒരാള്‍ക്ക്‌ രോഗം പകർന്നത് സമ്പര്‍ക്കത്തിലൂടെ. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം തുടരുന്നു. ഇതിനിടെ, മഞ്ചേരിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.

എടപ്പാള്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനുമായി സമ്പർക്കമുണ്ടായ വട്ടംകുളം സ്വദേശിയായ ഒമ്പത് വയസുകാരനാണ് മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 32 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ബാംഗ്ലൂരിൽ നിന്നെത്തിയ മൂന്നും, ചെന്നൈയിൽ നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ആറ് പേര്‍ കൂടി കഴിഞ്ഞ ദിവസം.

കോവിഡ് സ്ഥിരീകരിച്ച ചീക്കോട് സ്വദേശിയായ യുവാവിന്റെ സമ്പർക്കം പട്ടിക ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. ഇദ്ദേഹം കാറന്‍റൈന്‍ ലംഘിച്ച് നിരവധി മൊബൈൽ ഷോപ്പുകളിലും, എടിഎം, ബാർബർ ഷോപ്പ് എന്നിവിടങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 635 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 277 പേരാണ് ചികിത്സയിലുള്ളത്.

ഇതിനിടെ മലപ്പുറം മഞ്ചേരിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. വണ്ടൂർ ചോക്കാട് സ്വദേശി 82കാരൻ മുഹമ്മദ് ആണ് മരിച്ചത്. അർബുദത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഈ മാസം 29 ന് റിയാദിൽ നിന്നെത്തിയാണ്. പനിയെ തുടർന്ന് ഒന്നാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ പരിശോധനക്കയച്ചിരുന്ന കോവിഡ് ടെസ്റ്റിന്റെ ഫലം ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാവുക.

ജില്ലയിൽ സമൂഹവ്യാപന സാധ്യത നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ 1500 പേരുടെ റാൻഡം പരിശോധനക്കൊപ്പം രോഗവ്യാപനം കണ്ടെത്താൻ ഒമ്പതിനായിരം പേരിൽ ആൻറീജൻ പരിശോധനയും തുടങ്ങി. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള പൊന്നാനി താലൂക്കിലും താനൂർ നഗരസഭയിലും കനത്ത നിയന്ത്രണങ്ങളാണ് തുടരുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം