റായ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ. സംഭവത്തിൽ പ്രതിയായ മറ്റൊരു കുട്ടിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഛത്തീസ്ഗഡിലാണ് കോവിഡാണെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയെ രണ്ട് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ ആൺകുട്ടികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
കോവിഡ് ഭേദമാകാൻ ആശുപത്രിയിൽ കൊണ്ടുപോയി മരുന്ന് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ ഇവർ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പിടികൂടി. കൂട്ടുപ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായും പൊലീസ് പറയുന്നു. പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആൺകുട്ടികൾ വിശ്വസിപ്പിച്ചാണ് കൃത്യം നടത്തിയത്. തൊട്ടടുത്ത ആശുപത്രിയിൽ നിന്ന് കോവിഡ് ഭേദമാകാനുള്ള മരുന്ന് വാങ്ങി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഇവർ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോകുകയായിരുന്നു. തന്നെ ആൺകുട്ടികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി.