ഭാര്യ സിന്ദൂരം തൊടുന്നില്ല; ഭര്‍ത്താവിന് കോടതി വിവാഹ മോചനം അനുവദിച്ചു

2012 ഫെബ്രുവരി 17നാണ് ഇരുവരും വിവാഹിതരാകുന്നത്. ഭര്‍തൃവീട്ടില്‍ നിന്നും മാറിത്താമസിക്കണമെന്നാവശ്യപ്പെട്ട് യുവതി നിരന്തരം വഴക്കിട്ടിരുന്നു. തുടര്‍ന്ന് 2013 ജൂണ്‍ 30 മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു.

Wednesday July 1st, 2020

ഗുവാഹത്തി: ഹിന്ദു ആചാരപ്രകാരം സിന്ദൂരവും പ്രത്യേക വളകളും (conch shell bangle)ധരിക്കാത്തത് ഭാര്യ വിവാഹം അംഗീകരിക്കാന്‍ തയ്യാറാകാത്തതിന് തുല്യമാണെന്ന് ഗുവാഹത്തി ഹൈക്കോടതി. വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ വിചിത്രമായ നിരീക്ഷണം. തന്നെ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് പീഡിപ്പിക്കുന്നതായുളള യുവതിയുടെ പരാതി നിലനില്‍ക്കുന്നതല്ലെന്നും കോടതി ഉത്തരവിട്ടു. യുവതിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കുടുംബ കോടതിയില്‍ കേസ് കൊടുത്തിരുന്നു. യുവതിയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുളള ക്രൂരത ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബ കോടതി യുവാവിന്റെ ഹരജി തളളി. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് അജയ് ലാബയും ജസ്റ്റിസ് സൗമിത്ര സൈകിയും അംഗങ്ങളായുളള രണ്ടംഗ ബെഞ്ചാണ് യുവാവിന് വിവാഹ മോചനം അനുവദിച്ചത്.സിന്ദൂരം ധരിക്കാത്തത് താന്‍ അവിവാഹിതയാണെന്ന് കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഭര്‍ത്താവുമായി ഒരു കുടുംബ ജീവിതത്തിന് താന്‍ ആഗ്രഹിക്കുന്നില്ലെന്നതിനും തെളിവാണെന്നും കോടതി നിരീക്ഷിച്ചു.

2012 ഫെബ്രുവരി 17നാണ് ഇരുവരും വിവാഹിതരാകുന്നത്. ഭര്‍തൃവീട്ടില്‍ നിന്നും മാറിത്താമസിക്കണമെന്നാവശ്യപ്പെട്ട് യുവതി നിരന്തരം വഴക്കിട്ടിരുന്നു. തുടര്‍ന്ന് 2013 ജൂണ്‍ 30 മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ യുവതി പൊലീസ് പരാതി നല്‍കിയിരുന്നുവെങ്കിലും ആരോപണം നിലനില്‍ക്കുന്നതല്ലെന്നും ബെഞ്ച് പറഞ്ഞു. മാതാപിതാക്കളെ പരിപാലിക്കുന്നതില്‍ നിന്നും വൃദ്ധയായ മാതാവിനെ സംരക്ഷിക്കുന്നതില്‍ നിന്നും യുവതി ഭര്‍ത്താവിനെ തടഞ്ഞത് കുടുംബ കോടതി അവഗണിച്ചുവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ ഇത്തരം പ്രവൃത്തികള്‍ ക്രൂരതക്കുള്ള തെളിവാണെന്നും കോടതി നിരീക്ഷിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം