തിരുവനന്തപുരത്ത് മരിച്ച 76കാരനും കോവിഡ്

ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ ഇദ്ദേഹം അവശനിലയിലായിരുന്നു. ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങി അല്‍പ സമയത്തിനുള്ളില്‍ മരിക്കുകയായിരുന്നു.

Tuesday June 30th, 2020

തിരുവനന്തപുരം: നെട്ടയത്ത് കഴിഞ്ഞ ദിവസം മരിച്ച 76 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി തങ്കപ്പനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 27നാണ് ഇദ്ദേഹം മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. മുംബൈയില്‍ നിന്ന് 27നാണ് തങ്കപ്പന്‍ തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ ഇദ്ദേഹം അവശനിലയിലായിരുന്നു. ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങി അല്‍പ സമയത്തിനുള്ളില്‍ മരിക്കുകയായിരുന്നു.

തങ്കപ്പന് ന്യുമോണിയ അടക്കം ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംസ്‌കാരം നടക്കുക.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം