ബ്ലാക്ക്‌മെയിലിംഗ് ആസൂത്രണം ചെയ്തത് ഹാരിസും റഫീഖും ചേര്‍ന്നെന്ന് പോലിസ്

സ്വര്‍ണ കടത്തിന് സിനിമാ താരങ്ങളുടെ പേര് ഉയര്‍ന്ന് സാഹചര്യത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു. വിദേശ ഷോകള്‍ക്ക് ശേഷം താരങ്ങള്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജന്‍ വ്യക്തമാക്കി.

Tuesday June 30th, 2020

കൊച്ചി: ബ്ലാക്ക് മെയിലിംഗ് തട്ടിപ്പ് ആസൂത്രണം ചെയ്തത് ഹെയര്‍ സ്‌റ്റൈലിസ്റ്റായ ഹാരിസും റഫീഖും ചേര്‍ന്നെന്ന് പൊലീസ് കണ്ടെത്തി. വിവാഹാലോചന നടത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് ഓണ്‍ലൈനില്‍ ഷംനാ കാസിമിന്റെ മൊഴിയെടുത്തു.

ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസിലും പെണ്‍കുട്ടികള പാലക്കാട് ലോഡ്ജില്‍ സ്വര്‍ണം കടത്താനെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പൂട്ടിയിട്ട കേസിലുമടക്കം മുഖ്യ സൂത്രധാരന്‍മാര്‍ ഹാരീസും റഫീഖുമാണെന്ന് പൊലീസിന് ബോധ്യമായി. ഷംന കാസിമിന്റെ നമ്പര്‍ പ്രതികള്‍ക്ക് നല്‍കിയത് സിനിമ മേഖലയിലെ ഒരു വ്യക്തിയാണ്. നടിയില്‍ നിന്ന് പണം തട്ടല്‍ ആയിരുന്നു ഇവരുടെ ലക്ഷ്യം. സ്വര്‍ണക്കടത്ത് പ്രതികള്‍ ഉണ്ടാക്കിയ കഥ എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. 20ല്‍ ഏറെ യുവതികളെ പ്രതികള്‍ കെണിയില്‍ വീഴ്ത്തിയിരുന്നു. യുവതികളില്‍ നിന്ന് തട്ടിയെടുത്ത എട്ട് പവന്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തു.

സ്വര്‍ണ കടത്തിന് സിനിമാ താരങ്ങളുടെ പേര് ഉയര്‍ന്ന് സാഹചര്യത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു. വിദേശ ഷോകള്‍ക്ക് ശേഷം താരങ്ങള്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജന്‍ വ്യക്തമാക്കി. ഇതിനിടയിലാണ് ക്വാറന്റീനില്‍ കഴിയുന്ന നടി ഷംന കാസിമിന്റെ മൊഴി പൊലീസ് ഓണ്‍ലൈനിലൂടെ രേഖപ്പെടുത്തിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം