ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ തൃശൂരില്‍

തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ വടക്കാഞ്ചേരി സ്വദേശിക്കും, ചേര്‍പ്പ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു

Monday June 29th, 2020

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ തൃശൂര്‍ ജില്ലയില്‍. 26 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 15 പേര്‍ വിദേശത്ത് നിന്നും 9 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 5 പേര്‍ രോഗമുക്തരായി.

 • ജൂണ്‍ 26 ന് ദുബായില്‍ നിന്നുവന്ന ചാവക്കാട് സ്വദേശി.
 • ജൂണ്‍ 27 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന മുറ്റിച്ചൂര്‍ സ്വദേശികളായ സ്ത്രീയ്ക്കും പന്ത്രണ്ട് വയസുള്ള ആണ്‍കുട്ടി.
 • ജൂണ്‍ 26 ന് ദോഹയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി, കാഞ്ഞൂര്‍ സ്വദേശി, ഏനാമാക്കല്‍ സ്വദേശി. ഇതേ ദിവസം സൗദിയില്‍ നിന്ന് വന്ന അടാട്ട് സ്വദേശി.
 • ജൂണ്‍ 16 ന് റഷ്യയില്‍ നിന്ന് വന്ന അരിമ്പൂര്‍ സ്വദേശി,
 • ജൂണ്‍ 20 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന പീച്ചി സ്വദേശി ,
 • ജൂണ്‍ 11 ന് റിയാദില്‍ നിന്ന് വന്ന പീച്ചി സ്വദേശി,
 • ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി,
 • ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്ന് വന്ന നടവരമ്പ് സ്വദേശി,
 • ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്ന് വന്ന അളഗപ്പനഗര്‍ സ്വദേശി,
 • ജൂണ്‍ 15 ന് മലേഷ്യയില്‍ നിന്ന് വന്ന പരിയാരം സ്വദേശി,
 • ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന മുള്ളൂര്‍ക്കര സ്വദേശി,
 • ജൂണ്‍ 24 ന് ഡല്‍ഹിയില്‍ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി,
 • ജൂണ്‍ 17 ന് ചെന്നൈയില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശികളായ 15 വയസുള്ള പെണ്‍കുട്ടി, നാല്‍പതുകാരി, ബംഗളൂരുവില്‍ നിന്ന് വന്ന തെക്കുംകര സ്വദേശികളായ രണ്ട് പുരുഷന്മാര്‍, മുംബൈയില്‍ നിന്ന് വന്ന ചൂലിശ്ശേരി സ്വദേശികളായ ഒരു കുടുംബത്തില്‍പ്പെട്ട പുരുഷന്‍, സ്ത്രീ,
 • ജൂണ്‍ 24 ന് ചെന്നൈയില്‍ നിന്ന് വന്ന മുരിങ്ങൂര്‍ സ്വദേശി,
 • ജൂണ്‍ 22 ന് ബംഗളൂരുവില്‍ നിന്ന് വന്ന ഏറിയാട് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
 • ഇവര്‍ക്കു പുറമെ തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ വടക്കാഞ്ചേരി സ്വദേശിക്കും, ചേര്‍പ്പ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 174 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 7 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതുവരെ 215 പേര്‍ ജില്ലയില്‍ രോഗമുക്തരായി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം