കുട്ടികളുടെ അശ്ലീല ചിത്രം; പിടിയിലായവരിൽ റിട്ടയേഡ് നേവി ഉദ്യോഗസ്ഥനും

Saturday June 27th, 2020

കൊച്ചി: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെക്കുറിച്ച്  വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെ സൈബര്‍ഡോമിന്‍റെ സംസ്ഥാന വ്യാപക റെയ്ഡ്. പി ഹണ്ട് എന്ന പേരിലുള്ള റെയ്ഡില്‍ 47 പേര്‍ അറസ്റ്റിലായി. 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 117 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. അറസ്റ്റിലായവരില്‍ മുന്‍ നാവിക ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. അറസ്റ്റിലായവരില്‍ നിന്ന് ലാപ്ടോപും മൊബൈല്‍ഫോണും മറ്റും പിടിച്ചെടുത്തു.

കുട്ടികളുടെ അശ്ലീല ചിത്ര വിപണിയുടെ വ്യാപ്തി സംബന്ധിച്ച റിപ്പോര്‍ട്ടിന് പിന്നാലെയാണ് പി ഹണ്ടിന് സൈബര്‍ഡോം ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച്, ക്രൈംഡിറ്റാച്മെന്‍റ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരും ലോക്കല്‍ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു പരിശോധന. റിട്ടയേര്‍ഡ് നേവി ഉദ്യോഗസ്ഥന്‍ തലശ്ശേരി എരഞ്ഞോളി വാടിയില്‍ പീടിക സ്വദേശി റജുല്‍ വത്സനെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് മൊബൈല്‍ ഫോണും ലാപ്ടോപ്പും 3 പെന്‍ ഡ്രൈവുകളും, 2 ഹാര്‍ഡ് ഡിസ്കുകളും പിടിച്ചെടുത്തു. തലശ്ശേരി സി.ഐ സനല്‍കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ഹാര്‍ഡ് ഡിസ്കിലും പെന്‍ഡ്രൈവിലും കുട്ടികളുടെ അശ്ലീല വീഡിയോകളുണ്ടെന്നാണ് വിവരം. ഇയാള്‍ ഈ ശൃംഖലയിലെ പ്രധാനിയാണെന്നാണ് സൂചന. വഞ്ചിയൂര്‍, മെഡിക്കല്‍ കോളജ്, ഫോര്‍ട്ട്, മണ്ണന്തല, വെളളട സ്റ്റേഷനുകളിലായി അഞ്ച് പേരെ തിരുവന്തപുരത്ത് പിടികൂടി. മൊബൈല്‍ ഫോണുകളും പിടികൂടിയിട്ടുണ്ട്. 22 വയസുകാരനായ പനച്ചമൂട് സ്വദേശി അരുണാണ് വെള്ളറടയില്‍ പിടിയിലായത്. പാലക്കാട് കൊഴിഞ്ഞാമ്പാറായില്‍ 28 വയസ്സുകാരന്‍ അറസ്റ്റിലായി. ഐടി ആക്ട് 67 ( b), പോസ്കോ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം