മൂന്നക്കം വിടാതെ കോവിഡ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 123 പേർക്ക്

തുടര്‍ച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 100 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 33 പേര്‍ക്കും സമ്പര്‍ക്കം വഴി ആറു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു

Thursday June 25th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 100 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 33 പേര്‍ക്കും സമ്പര്‍ക്കം വഴി ആറു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് 344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 156401 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 4182 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സംസ്ഥാനത്ത് ഹോട്ട് സ്പോട്ട് 113.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പാലക്കാട്-24, ആലപ്പുഴ-18, പത്തനംതിട്ട- 13, കൊല്ലം-13, എറണാകുളം-10, തൃശ്ശൂര്‍- 10, കണ്ണൂര്‍-9, കോഴിക്കോട്- 7, മലപ്പുറം-6, കാസര്‍കോട്- 4, ഇടുക്കി- 3, തിരുവനന്തപുരം-2, കോട്ടയം-2, വയനാട്-2

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-9, ആലപ്പുഴ- 3, കോട്ടയം-2, ഇടുക്കി-2, എറണാകുളം-2, തൃശ്ശൂര്‍-3, പാലക്കാട്- 5, മലപ്പുറം-12, കോഴിക്കോട്- 6, കണ്ണൂര്‍-1, കാസര്‍കോട്- 8.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം