ആക്രമിക്കപ്പെട്ട നടിയുടെ ക്രോസ് വിസ്താരം ആരംഭിച്ചു

നടിയുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍, സംവിധായകന്‍ ലാലിന്റെ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും ഇതിന് ശേഷം നടക്കും. ഇതിന്റെ തിയ്യതി നിശ്ചയിച്ചിട്ടില്ല.

Monday June 22nd, 2020

കൊച്ചി: ദിലീപ് പ്രതിയായ കേസില്‍ ആക്രമിക്കപ്പെട്ട നടിയുടെ ക്രോസ് വിസ്താരം ആരംഭിച്ചു. ക്രോസ് വിസ്താരം മൂന്ന് ദിവസം നീണ്ടേക്കും. നീണ്ട ഇളവേളയ്ക്ക് ശേഷമാണ് വിചാരണ പുനരാരംഭിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ 15ന് ക്രോസ് വിസ്താരത്തിന് തിയ്യതി നിശ്ചയിച്ചിരുന്നെങ്കിലും ദിലീപിന്റെ അഭിഭാഷകന്‍ അസൗകര്യം അറിയിച്ചതിനാല്‍ വിസ്താരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇനി മൂന്ന് ദിവസത്തേക്ക് നടിയുടെ വിസ്താരമാകും നടക്കുക.

നടിയുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍, സംവിധായകന്‍ ലാലിന്റെ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും ഇതിന് ശേഷം നടക്കും. ഇതിന്റെ തിയ്യതി നിശ്ചയിച്ചിട്ടില്ല. നടന്‍ സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിന്‍റെ തിയ്യതിയും നിശ്ചയിക്കാനുണ്ട്. സിദ്ദീഖിനെ മുന്‍പ് വിസ്താരത്തിന് വിളിച്ചു വരുത്തിയെങ്കിലും കോടതിയിലെ തിരക്ക് മൂലം മാറ്റിവെക്കുകയായിരുന്നു. ഭാമയെ വിസ്തരിക്കുന്നത് പ്രൊസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നീട്ടിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം