വെൽഫയർ പാർട്ടിയുമായുള്ള സഖ്യം പരിഗണനയിലെന്ന് കെ പി എ മജീദ്

മുന്‍ തെരഞ്ഞെടുപ്പില്‍ ആറ് ജില്ലകളില്‍ സി.പി.എം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യ സഖ്യമുണ്ടായിരുന്നെന്നും, ഇപ്പോഴും സംസ്ഥാനത്ത് പലയിടത്തും, തദ്ദേശ സ്ഥാപനങ്ങളിലെ സി.പി.എം ഭരണം വെല്‍ഫെയര്‍‌ പാര്‍ട്ടി സഹകരണത്തോടെയാണെന്നും കെ.പി.എ മജീദ് പറഞ്ഞു

Sunday June 21st, 2020

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള സഹകരണം മുസ്‌ലിം ലീഗിന്‍റെ പരിഗണനയിലുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സിപിഎമ്മിന് സഖ്യമുണ്ട്, ഇടതുമുന്നണിക്ക് പുറത്തുള്ളവരുമായി വെല്‍ഫെയര്‍ പാര്‍ട്ടി സഹകരിക്കുമ്പോള്‍ മാത്രമാണ് വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണം സി.പി.എം ഉന്നയിക്കുന്നതെന്നും മജീദ് ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രാദേശിക സാധ്യതകള്‍ വിലയിരുത്തി യു.ഡി.എഫ് നയങ്ങളുമായി യോജിച്ച് പോകുന്ന പാര്‍ട്ടികളുമായി സഖ്യമാകാമെന്നാണ് മുസ്‌ലിം ലീഗ് നിലപാട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത മുസ്‌ലിം ലീഗിന്‍റെ പരിഗണനയിലുണ്ടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി.

മുന്‍ തെരഞ്ഞെടുപ്പില്‍ ആറ് ജില്ലകളില്‍ സി.പി.എം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യ സഖ്യമുണ്ടായിരുന്നെന്നും, ഇപ്പോഴും സംസ്ഥാനത്ത് പലയിടത്തും, തദ്ദേശ സ്ഥാപനങ്ങളിലെ സി.പി.എം ഭരണം വെല്‍ഫെയര്‍‌ പാര്‍ട്ടി സഹകരണത്തോടെയാണെന്നും കെ.പി.എ മജീദ് പറഞ്ഞു. വെല്ഫെയര്‍ പാര്‍‌ട്ടിയുമായുള്ള മുസ്‌ലിം ലീഗ് സഹകരണ വിഷയം ഉയര്‍ത്തി കാണിച്ചുള്ള സി.പി.എം പ്രചാരണം ദുരുദ്ധേശപരമാണെന്നും, സി.പി.എമ്മുമായി സഹകരിക്കുമ്പോള്‍ മതേതര പാര്‍ട്ടിയും , ഇതര പാര്‍ട്ടികളുമായി സഹകരിക്കുമ്പോള്‍ വര്‍ഗീയ പാര്‍ട്ടിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി മാറുന്നതങ്ങെനെയെന്ന് വ്യക്തമല്ലെന്നും കെ.പി.എ മജീദ് വിശദീകരിച്ചു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് സിപിഎമ്മിന് വെല്‍ഫെയര്‍ പാര്‍‌ട്ടി വിരോധം തുടങ്ങിയതെന്നും അദ്ധേഹം കൂട്ടിച്ചേര്‍‌ത്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം