കാമുകിയുടെ മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാൾ പിടിയിൽ

Sunday June 21st, 2020

തിരുവനന്തപുരം: കാമുകിയുടെ മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വിതുരയിലെ തൊളിക്കോട് തേവന്‍പാറയിലാണ് സംഭവം. ഈന്തിവിള തടത്തരികത്തു വീട്ടില്‍ ഷറഫുദ്ദീനാ(41)ണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ കാമുകിയുടെ വീട്ടിനടുത്ത് തന്നെയായിരുന്നു താമസിച്ചിരുന്നത്. കാമുകി വീട്ടിലില്ലാത്ത സമയത്ത് പ്രതി മകളെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഭീഷണി ഭയന്ന് പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞില്ല. എന്നാല്‍ ആറാം മാസം വീടിനുള്ളില്‍ പ്രസവിച്ച പെണ്‍കുട്ടിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തതറിഞ്ഞ പ്രതി ഒളിവില്‍ പോയി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ മെഡിക്കല്‍ കോളേജിനു സമീപത്തെ ലോഡ്ജില്‍ നിന്നും പിടികൂടി. വിതുര ഇന്‍സ്‌പെക്ടര്‍ എസ് ശ്രീജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ എസ് എല്‍ സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം