കോവിഡ് വ്യാപനം; തോത് കുറയുന്നത് വരെ കണ്ണൂര്‍ നഗരം അടക്കും

Saturday June 20th, 2020

കണ്ണൂര്‍: കോവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നത് വരെ നഗരം അടച്ചിടാന്‍ തീരുമാനം. നിലവില്‍ രോഗ വ്യാപനം തുടരുകയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. നഗരത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. തുടര്‍ച്ചയായ രണ്ടാം ദിവസവും കണ്ണൂര്‍ നഗരം പൂര്‍ണമായി അടഞ്ഞ് കിടക്കുകയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനത്തിന്റെ എണ്ണം വര്‍ധിക്കുന്നതാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്. ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച മാലൂരിലെ കേസ് സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രത്യേക പഠനം നടത്തും. തില്ലങ്കേരിയിലെ എയര്‍ ഇന്ത്യാ ജീവനക്കാരനില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച മൂന്നാമത്തെ ആളാണ് ഈ മാലൂര്‍ സ്വദേശി. മന്ത്രിമാരായ ഇ.പി ജയരാജന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗം ജില്ലയിലെ സ്ഥിതി വിലയിരുത്തി. നിലവില്‍ രോഗ വ്യാപനം തുടരുകയാണെന്നും ഇത് കുറയുന്നത് വരെ നഗരം അടച്ചിടുമെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

ഇതിനിടെ കഴിഞ്ഞ ദിവസം കോവിഡ് മരിച്ച എക്‌സൈസ് ഉദ്യേഗസ്ഥന്റെ മരണത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഉറവിടം കണ്ടെത്താത്ത ജില്ലയിലെ കോവിഡ് കേസുകളെക്കുറിച്ചും ഈ സംഘം അന്വേഷിക്കുന്നുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം