അഭിമന്യു വധക്കേസിലെ മുഖ്യപ്രതി കീഴടങ്ങി

കാംപസിനു പുറത്തു നിന്നുള്ളവര്‍ സംഘമായെത്തി അഭിമന്യുവിനെ കുത്തിവീഴ്ത്തിയതെന്നാണ് കേസ്. ഹൃദയത്തിനേറ്റ മുറിവാണ് അഭിമന്യുവിന്റെ മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേ കോളജിലെ അര്‍ജുന്‍ എന്ന വിദ്യാര്‍ഥിക്കും കുത്തേറ്റിരുന്നു.

Thursday June 18th, 2020

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു വധക്കേസിലെ മുഖ്യപ്രതികളിലൊരാള്‍ കോടതിയില്‍ കീഴടങ്ങി. പത്താം പ്രതി സഹല്‍ ആണ് കീഴടങ്ങിയത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. 21 വയസ്സുകാരനായ സഹല്‍ നെട്ടൂര്‍ സ്വദേശിയാണ്. സഹലിനെ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ലോക് ഡൌണ്‍ സാഹചര്യത്തില്‍ റിമാന്റ് ചെയ്ത് ക്വാറന്റീന്‍ കേന്ദ്രത്തിലേക്കാണ് അയിച്ചത്.

2018 ജൂലൈ ഒന്നിന് രാത്രിയാണ് അഭിമന്യു മഹാരാജാസ് കോളജ് ക്യാമ്പസില്‍ വച്ച് കൊല്ലപ്പെട്ടത്. കോളജ് പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ചുവരെഴുത്തിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. കാംപസിനു പുറത്തു നിന്നുള്ളവര്‍ സംഘമായെത്തി അഭിമന്യുവിനെ കുത്തിവീഴ്ത്തിയതെന്നാണ് കേസ്. ഹൃദയത്തിനേറ്റ മുറിവാണ് അഭിമന്യുവിന്റെ മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേ കോളജിലെ അര്‍ജുന്‍ എന്ന വിദ്യാര്‍ഥിക്കും കുത്തേറ്റിരുന്നു. മഹാരാജാസിലെ വിദ്യാര്‍ഥിയും ഒന്നാം പ്രതിയുമായ മുഹമ്മദ് ചൂണ്ടിക്കാണിച്ചത് പ്രകാരം ഒന്‍പതാം പ്രതി ഷിഫാസ് അഭിമന്യുവിനെ പിടിച്ചുനിര്‍ത്തുകയും സഹല്‍ കത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. 16 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇവര്‍ക്കെതിരെ വിചാരണ തുടരുകയാണ്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ കേസിലെ മുഖ്യപ്രതികളായ രണ്ട് പേര്‍ ഒളിവിലായിരുന്നു. ഇവരില്‍ പന്ത്രണ്ടാം പ്രതി മുഹമ്മദ് ഷാഹിം നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു. പിന്നാലെയാണ് പത്താം പ്രതിയും കീഴടങ്ങിയത്. 26 പ്രതികളുള്ളതില്‍ 10 പേര്‍ക്കെതിരെ ഇനിയും കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്. കേസില്‍ ഇന്ന് കീഴടങ്ങിയ സഹല്‍ ഒഴികെയുള്ള എല്ലാ പ്രതികള്‍ക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം