അലനും താഹക്കുമെതിരെ പുതിയ കേസുമായി പോലിസ്

ജയിൽ അധികൃതര്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് പ്രതികൾ എൻ.ഐ.എ. കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതിൽ കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ പരാതി എത്തിയത്.

Sunday June 14th, 2020

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍.ഐ.എ കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതികൾക്കെതിരെ കൊച്ചി പൊലീസ് പുതിയ കേസെടുത്തു. കാക്കനാട് ജില്ലാ ജയിലിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അലൻ ശുഹൈബ്, താഹ ഫസൽ എന്നിവരെ പ്രതികളാക്കി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനുമുള്ള നിർദേശങ്ങൾക്ക് വഴങ്ങാതെ ഭീഷണിപ്പെടുത്തി എന്നാണ് ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് അര്‍ജുൻ അരവിന്ദ് പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ആണ് ഇൻഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജയിൽ അധികൃതര്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് പ്രതികൾ എൻ.ഐ.എ. കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതിൽ കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ പരാതി എത്തിയത്. എന്‍.ഐ.എ കേസ് ഏറ്റെടുത്തതിനെ തുടര്‍ന്ന് കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് റിമാന്‍റ് ചെയ്ത് അയച്ചിരുന്നത്. പിന്നീട് ലോക്ഡൗണ്‍ കാലത്ത് ഇരുവരെയും വക്കീലിനെ കാണാനും മാതാപിതാക്കള്‍ക്ക് സന്ദര്‍ശിക്കാനുള്ള സൗകര്യത്തിന് കാക്കനാട് ജയിലിലേക്ക് മാറ്റാന്‍ കോടതി അനുവദിക്കുകയായിരുന്നു.

നേരത്തെ പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നതായി അലന്‍ ഷുഹൈബ് വെളിപ്പെടുത്തിയിരുന്നു. കൂട്ടുപ്രതിയായ താഹക്കെതിരെ മൊഴി നൽകാനാണ് സമ്മർദ്ദമെന്നും അതിന് താൻ തയാറല്ലന്നും അലൻ എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം