സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി നിരീക്ഷണം അമ്പരപ്പിക്കുന്നത്: എം കെ ഫൈസി

സുപ്രീം കോടതി നിലവിലെ അന്യായ ഉത്തരവിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെ തീര്‍ത്തും പരാജയപ്പെടുത്തിയിരിക്കുകയാണെന്നും എം കെ ഫൈസി വ്യക്തമാക്കി.

Sunday June 14th, 2020

ന്യൂഡല്‍ഹി: സംവരണം മൗലീകാവകാശമല്ലെന്ന സുപ്രിം കോടതി നിരീക്ഷണം അമ്പരപ്പിക്കുന്നതാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. സുപ്രിം കോടതിയാണോ ഭരണഘടനയാണോ പരമോന്നതമെന്ന ചോദ്യം പ്രസക്തമാവുകയാണ്. തമിഴ്നാട്ടിലെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് 50 ശതമാനം സംവരണം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹരജികളിലാണ് സുപ്രിം കോടതി നിരീക്ഷണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 (4) ന്റെ താല്‍പ്പര്യത്തിന് വിരുദ്ധമാണ് ഈ നിരീക്ഷണമെന്നും ഫൈസി വ്യക്തമാക്കി. പൗരന്മാരുടെ അവസര സമത്വമെന്ന ഭരണഘടനാവകാശത്തിന് എതിരാണിത്.

പട്ടിക ജാതി, വര്‍ഗ, പിന്നാക്ക, ആദിവാസി വിഭാഗങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കുന്നതിനാണ് ഭരണഘടനയില്‍ ഇത്തരത്തില്‍ ഏറ്റവും വിമര്‍ശനാല്‍മകമായ ഒരു വ്യവസ്ഥ തന്നെ എഴുതി ചേര്‍ക്കപ്പെട്ടത്. ഇന്ത്യന്‍ സമൂഹത്തിലെ സാമൂഹിക അസമത്വം ഇല്ലാതാക്കാന്‍ കേവലം 70 വര്‍ഷം പര്യാപ്തമല്ല. സുപ്രീം കോടതി നിലവിലെ അന്യായ ഉത്തരവിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെ തീര്‍ത്തും പരാജയപ്പെടുത്തിയിരിക്കുകയാണെന്നും എം കെ ഫൈസി വ്യക്തമാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം