സിലിണ്ടർ മാറ്റുന്നതിനിടെ ഗ്യാസ് ചോർന്ന് അടുക്കള കത്തി നശിച്ചു

അടുക്കള പൂര്‍ണമായി കത്തി നശിച്ചു. മിക്സി, പാത്രങ്ങൾ, വസ്ത്രങ്ങൾ, ലീലയുടെ പേഴ്‌സിൽ ഉണ്ടായിരുന്ന 11,500 രൂപ, ആധാർ കാർഡുള്‍പ്പടെയുള്ള രേഖകള്‍, 25 കിലോ അരി എന്നിവ കത്തി നശിച്ചു.

Saturday June 13th, 2020

തിരുവനന്തപുരം: പൂവച്ചലില്‍ പാചകവാതകം ചോർന്ന് തീപിടിച്ചു. റഗുലേറ്റര്‍ ഊരിയപ്പോഴാണ് വാതകം ചോര്‍ന്നത്. അടുക്കള പൂര്‍ണമായും കത്തി നശിച്ചു. വീട്ടില്‍നിന്ന് വീട്ടമ്മയും മകനും രക്ഷപ്പെട്ടത് തലനാരിഴക്കാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ പൂവച്ചൽ കുറകോണത്ത് ലീലയുടെ വീട്ടിലാണ് അപകടം നടന്നത്. പാചക വാതക സിലിണ്ടര്‍ മാറ്റിവെക്കാനായി മകന്‍ റഗുലേറ്റര്‍ മാറ്റിയതോടെ വാതകം പുറത്തേക്ക് തള്ളുകയായിരുന്നു. അമ്മയെ മാറ്റി നിര്‍ത്തി സിലിണ്ടര്‍ പുറത്തേക്ക് എറിയാന്‍ ശ്രമിച്ചതിനിനടെ മകന്‍ പ്രദീപും കാലുതെറ്റിവീണു. ഇതിനിടെ അടുക്കള കത്തിതുടങ്ങുകയും ചെയ്തു.

അടുക്കള പൂര്‍ണമായി കത്തി നശിച്ചു. മിക്സി, പാത്രങ്ങൾ, വസ്ത്രങ്ങൾ, ലീലയുടെ പേഴ്‌സിൽ ഉണ്ടായിരുന്ന 11,500 രൂപ, ആധാർ കാർഡുള്‍പ്പടെയുള്ള രേഖകള്‍, 25 കിലോ അരി എന്നിവ കത്തി നശിച്ചു. സിലിണ്ടറിൽ വാൽവ് തകരാർ ആണ് അപകടം സംഭവിക്കാൻ കാരണമായത് എന്ന് ഗ്യാസ് ഏജൻസിയിൽ നിന്നും പരിശോധനക്ക് എത്തിയവര്‍ പറഞ്ഞു

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം