ലോകത്ത് കോവിഡ് രോഗികൾ 77 ലക്ഷം; വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ

അമേരിക്കയില്‍ ഇരുപതിനായിരത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലിലും സമാന അവസ്ഥയാണ്. ഇന്നലെ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായ മെക്സികോ കോവിഡ് കേന്ദ്രമായി മാറുകയാണ്

Saturday June 13th, 2020

വാഷിംഗ്ടൺ: ലോകത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു. മരണം നാല് ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്. അതേസമയം കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചു. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടത്തിയെന്ന വാദവുമായി ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരും രംഗത്തെത്തി.

അമേരിക്കയില്‍ ഇരുപതിനായിരത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലിലും സമാന അവസ്ഥയാണ്. ഇന്നലെ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായ മെക്സികോ കോവിഡ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. മെക്സിക്കോയില്‍ കോവിഡ് മരണം 15000 കടന്നു.

കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടെത്തിയെന്ന വാദവുമായി ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകര്‍ രംഗത്തെത്തി. നാഫ്തലീൻ ബേസ്ഡ‍് പിഎൽ പ്രോ ഇൻഹിബിറ്റേഴ്സ് എന്നാണ് ഈ തന്മാത്രകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. കൊറോണ വാക്സിന്‍ വികസിപ്പിക്കുന്നതിന് ഇത് ഒരു നിര്‍ണായക വഴിത്തിരിവ് ആകുമെന്നാണ് ഗവേഷക സംഘത്തിന്റെ പ്രതീക്ഷ.

അതേസമയം കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചു. പരീക്ഷണം പൂര്‍ണമായും വിജയിച്ചാല്‍ അടുത്ത മാസം മുപ്പതിനായിരം ആളുകളില്‍ വാക്സിന്‍ ഉപയോഗിക്കാം എന്നുമാണ് കമ്പനി അധികൃതരുടെ വിശദീകരണം. കോവിഡിന്റെ രണ്ടാം ഘട്ട ഭീഷണിയുള്ള ചൈനയില്‍ ഇന്നലെ ഏഴ് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈന്‍ പ്രസിഡന്റ് വ്ലോഡ്മിര്‍ സെലന്‍സ്കിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം