തുടര്‍ച്ചയായി ആറാം ദിവസവും ഇന്ധനവില കൂട്ടി

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ധനക്ക് കാരണമായി പറയുന്നത്. എണ്ണ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ധനവിന് ഇടയാക്കിയത്.

Friday June 12th, 2020

ന്യൂഡല്‍ഹി: തുടര്‍ച്ചയായി ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന രേഖപ്പെടുത്തി. പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ 74.72 രൂപയായി പെട്രോള്‍ വില. 68.94 രൂപയായി ഡീസലിന്.

പെട്രോളിന് ഇതുവരെ 3 രൂപ 32 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. ഡീസലിന് 3.28 രൂപയുടെ വര്‍ധനയും രേഖപ്പെടുത്തി. തുടര്‍ച്ചയായി ആറാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. ഡല്‍ഹിയില്‍ 74 രൂപയും, കൊല്‍ക്കത്തയില്‍ 75.94 രൂപയും, മുംബൈയില്‍ 80.98 രൂപയും, ചെന്നൈയില്‍ 77.96 രൂപയുമായിരുന്നു ഇന്നലെവരെയുള്ള പെട്രോള്‍ വില. ഇന്ന് ഇത് വീണ്ടും കൂടും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ധനക്ക് കാരണമായി പറയുന്നത്. എണ്ണ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ധനവിന് ഇടയാക്കിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം