രാജ്യത്തെ വലിയ വിഭാഗം ജനത്തിനും കോവിഡ് ബാധിക്കുമെന്ന് മുന്നറിയിപ്പ്

രോ​ഗം വ​ലി​യ രീ​തി​യി​ൽ ഇ​നി​യും പ​ട​ർ​ന്നേ​ക്കാം. സം​സ്ഥാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​വ​ർ നി​ർ​ദേ​ശം ന​ൽ​കി

Thursday June 11th, 2020

ന്യൂഡൽഹി: രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കോവിഡ് ബാധിതരാകുമെന്ന് ഐ.സി.എം.ആറി(ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച്)ന്റെ മുന്നറിയിപ്പ്. നഗരങ്ങളിലെ ചേരികളിലാണ് രോഗബാധാ സാധ്യത കൂടുതല്‍. സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ തുടരണമെന്നും ഇല്ലെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകുമെന്നും ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്.

രോ​ഗം വ​ലി​യ രീ​തി​യി​ൽ ഇ​നി​യും പ​ട​ർ​ന്നേ​ക്കാം. സം​സ്ഥാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​വ​ർ നി​ർ​ദേ​ശം ന​ൽ​കി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സീ​റോ സ​ർ​വേ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന ഐ​സി​എം​ആ​ർ ഇ​തു​സം​ബ​ന്ധി​ച്ചു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ സാ​മൂ​ഹി​ക​വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും രോ​ഗ​മു​ക്തി നി​ര​ക്ക് 49.2 ശ​ത​മാ​ന​മാ​ണെ​ന്നും അ​റി​യി​ച്ചു. സ​ർ​വേ ന​ട​ത്തി​യ 83 ജി​ല്ല​ക​ളി​ലെ ജ​ന​സം​ഖ്യ​യു​ടെ 0.73 ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഒ​രു ല​ക്ഷം ജ​ന​ങ്ങ​ളെ ക​ണ​ക്കി​ലെ​ടു​ത്താ​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യു​ടെ മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണെ​ന്നും ഐ​സി​എം​ആ​ർ അ​വ​കാ​ശ​പ്പെ​ട്ടു. രാ​ജ്യ​ത്ത് വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലും ചേ​രി​പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗ​വ്യാ​പ​നം കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, രോ​ഗി​ക​ൾ എ​ന്നി​വ​രെ പ്ര​ത്യേ​കം പ​രി​ര​ക്ഷി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള​ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. എ​ങ്കി​ൽ മാ​ത്ര​മേ ഗു​രു​ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കൂവെന്നും വ്യക്തമാക്കി.

Tags: , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം