ചന്ദ്രികയില്‍ ശമ്പളം വെട്ടിക്കുറച്ചു; ജീവനക്കാര്‍ സമരമുഖത്ത്

ചന്ദ്രിക പത്രത്തിന്റെ 2016-17 ലെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മെമ്പര്‍ മാര്‍ക്ക് വിതരണം ചെയ്ത പ്രിന്റഡ് ലാഭ നഷ്ട കണക്കിന്റെ ബുക്കില്‍ 10 കോടി രൂപ വരി സംഖ്യ കണക്ക് കണ്ടതിനെ തുടര്‍ന്ന് അംഗങ്ങള്‍ വിശദീകരണം ചോദിച്ചതോടെ യോഗം പിരിച്ച് വിടുകയായിരുന്നു.

By SKIBC|Thursday June 11th, 2020

കോഴിക്കോട്: മുസ്ലിംലീഗ് മുഖ പത്രമായ ചന്ദ്രികയില്‍ 50 ശതമാനം ശമ്പളം വെട്ടി കുറച്ചു. കോവിഡ് മറവിലാണ് തൊഴിലാളികളുടെ ശമ്പളം വെട്ടിച്ചുരുക്കിയത്. അതേ സമയം, അഴിമതിക്ക് നേതൃത്വം നല്‍ക്കുന്ന ചന്ദ്രിക ഫിനാന്‍സ് ഡയറക്ടറെ പുറത്താക്കി പത്രത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇടവേളക്ക് ശേഷം വീണ്ടും തുടങ്ങിയ തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ചന്ദ്രികയില്‍ ശക്തമായ സമരത്തിനൊരുങ്ങുകയാണ് ജീവനക്കാര്‍. അണികള്‍ക്ക് ഇടയില്‍ ലീഗിലെ അഴിമതി ആരോപണം നേരിടുന്നവരുടെ സംരക്ഷണത്തിനായുള്ള മറയായി പാര്‍ട്ടി പത്രം ദുരുപയോഗം ചെയ്യുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. 2016 നു ശേഷമാണ് ചന്ദ്രിക പത്രത്തിനു തകര്‍ച്ച ആരംഭിച്ചത്. 500, 1000 രൂപ നോട്ട് നിരോധന കാലയളവില്‍ പത്രത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 10 കോടി രൂപ വാര്‍ഷിക വരിക്കാരെ ചേര്‍ത്തു എന്ന വ്യാജേന ഒറ്റയടിക്ക് നിക്ഷേപിക്കുകയായിരുന്നു. ഈ തുക പിന്നീട് ലീഗ് പ്രമുഖ നേതാവിന്റെ വിവിധ ബിനാമികള്‍ ചന്ദ്രിക പത്രത്തില്‍ നിന്നും പിന്‍വലിച്ചു. ചന്ദ്രിക പത്രത്തിലേക്ക് ‘ദേ വന്നൂ 10 കേടി ദേ പോയി10 കോടി ‘. ഇതോടെ നിക്ഷേപത്തിന്റെ ഉറവിട വിഷയത്തിലെ അവ്യക്ത ബോധ്യമായതോടെ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട് മെന്റ് 2 കോടി 32 ലക്ഷം രൂപ പ്രാഥമികമായി പിഴ അടക്കാന്‍ നോട്ടീസ് നല്‍കി. വലിയ പിഴ അടക്കേണ്ടി വന്നതോടെയാണ് പത്രത്തിന് ഗുരുതര സാമ്പത്തിക പ്രതിസന്ധി തുടങ്ങിയത്. പാലാരിവട്ടം പാലം അഴിമതിയില്‍ ലഭിച്ച തുക ലീഗ് മുഖപത്രമായ ചന്ദ്രികയിലൂടെ വെളുപ്പിച്ചുവെന്ന വിഷയത്തില്‍ ലീഗിന്റെ മുന്‍ മന്ത്രിയായ ഇബ്രാഹിം കുഞ്ഞിന്റെ പേരില്‍ ഹൈകോടതിയില്‍ കേസും വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.

10 കോടി വെളുപ്പിച്ച വിഷയത്തില്‍ ചന്ദ്രിക പത്രത്തിനു എതിരെ കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ്, കേരള വിജിലന്‍സ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. പത്രത്തിന്റെ ആസ്ഥാന ഓഫീസില്‍ നടത്തിയ പരിശോധനയില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചിരുന്നു. ഹൈകോടതിയില്‍ ഹരജി നല്‍കിയ പരാതിക്കാരനായ ഗിരീഷ് ബാബുവിനെ പണം നല്‍ക്കി സ്വാധീനിക്കാന്‍ ശ്രമിച്ച വിഷയത്തില്‍ ഹൈകോടതി അന്വേഷണത്തിനു ഇപ്പോള്‍ ഉത്തരവിട്ടുണ്ട്. അന്വേഷണ നിര്‍ജീവതയും വിവരങ്ങളുടെ ചോര്‍ച്ചയും വീണ്ടും വിവാദമായതോടെ വിജിലന്‍സ് അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു. ചന്ദ്രിക പത്രത്തിന്റെ 2016-17 ലെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മെമ്പര്‍ മാര്‍ക്ക് വിതരണം ചെയ്ത പ്രിന്റഡ് ലാഭ നഷ്ട കണക്കിന്റെ ബുക്കില്‍ 10 കോടി രൂപ വരി സംഖ്യ കണക്ക് കണ്ടതിനെ തുടര്‍ന്ന് അംഗങ്ങള്‍ വിശദീകരണം ചോദിച്ചതോടെ യോഗം പിരിച്ച് വിടുകയായിരുന്നു. ഗുരുതര പ്രതിസന്ധി കാരണം ഇപ്പോള്‍ ചില യൂണിറ്റുകളില്‍ മാസങ്ങളായി ജീവനകാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. ജീവനക്കാരില്‍ നിന്നും പിരിച്ച പ്രൊവിഡന്റ് ഫണ്ട് തിരിമറി നടത്തിയ പരാതിയിലും അന്വേഷണം നടക്കുന്നു.

നല്ല വരുമാനമുണ്ടായിരുന്ന ഗള്‍ഫ് എഡിഷന്‍ ചന്ദ്രിക കൈവശം ആക്കിയത് ആരെന്നും ഓണ്‍ ലൈന്‍ ചന്ദ്രിക വിറ്റത് ആര്‍ക്ക് വേണ്ടിയെന്ന ചോദ്യവും ഉയരുന്നുണ്ട്. ചന്ദ്രികയുടെ ആസ്ഥാന ഓഫീസ് സ്ഥിതി ചെയ്യുന്ന കോഴിക്കോട് കെട്ടിടം, ഭൂമി എന്നിവ കൈക്കലാക്കാന്‍ തിരക്കഥ തയ്യാറാക്കുന്നതായും അണിയറയില്‍ സംസാരമുണ്ട്. ‘ചന്ദ്രികയുടെ സംരക്ഷണത്തിനായി 2020 ജനുവരിയില്‍ പാര്‍ട്ടി അണികളില്‍ നിന്നും പിരിച്ച 30 കോടി രൂപ കാണാതായതായും പറയപ്പെടുന്നു. വിഷയങ്ങള്‍ നില നില്‍ക്കെയാണ് ശമ്പളം പകുതിയായി കുറച്ചു കൊണ്ട് ഫിനാന്‍സ് ഡയറക്ടര്‍ ഉത്തരവിറക്കിയിട്ടുള്ളത്. ഇത് പത്രത്തിലും പാര്‍ട്ടിയിലും വരുംദിനങ്ങളില്‍ വന്‍ പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം