മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിന് ഡോക്ടറുടെ ശകാരം; യുവതി പരാതി നല്‍കി

ഈ കുട്ടിയെ ആര് നോക്കും ഇതിനെ ആരാണ് പരിപാലിക്കുക, എന്തിനാണ് ഇത്രയധികം കുട്ടികളെ ഉത്പാദിപ്പിക്കുന്നത് എന്ന് ചോദിച്ച് തന്നെ വളരെ കഠിനമായി ശകാരിച്ചു എന്നാണ് യുവതിയുടെ പരാതി.

Wednesday June 10th, 2020

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇ.ഡി.എം.സി (ഈസ്റ്റ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍) ഡിസ്‌പെന്‍സറിയിലെ ഡോക്ടറും നഴ്‌സും ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനെയും അപമാനിച്ചതായി പരാതി. രണ്ടു കുട്ടികളുടെ മാതാവായ യുവതി മൂന്നാമതും ഗര്‍ഭം ധരിച്ചതിന് ഡോക്ടര്‍ ആളുകള്‍ക്കിടയില്‍ വെച്ച് അപമാനിച്ചതായി കാണിച്ചാണ് യുവതി ഇ.ഡി.എം.സി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ ത്രിലോക്പുരിയിലെ 34ാം നമ്പര്‍ ബ്ലോക്കിലെ ഇ.ഡി.എം.സി മദര്‍ ആന്‍ഡ് ചൈല്‍ഡ് ഡിസ്‌പെന്‍സറിയിലെ ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെയാണ് യുവതിയും ഭര്‍ത്താവ് പരാതി നല്‍കിയിരിക്കുന്നത്. മെയ് 14ന് പരിശോധനക്കായി പോയ തങ്ങളെ പരസ്യമായി അപമാനിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഈ കുട്ടിയെ ആര് നോക്കും ഇതിനെ ആരാണ് പരിപാലിക്കുക, എന്തിനാണ് ഇത്രയധികം കുട്ടികളെ ഉത്പാദിപ്പിക്കുന്നത് എന്ന് ചോദിച്ച് തന്നെ വളരെ കഠിനമായി ശകാരിച്ചു എന്നാണ് യുവതിയുടെ പരാതി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം