2000രൂപയുടെ കറന്‍സിയും പിന്‍വലിക്കണമെന്ന് അനില്‍ ബോഗില്‍

Tuesday January 24th, 2017

ഹൈദരാബാദ്: 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് 2000 രൂപയുടെ നോട്ടുകളും പിന്‍വലിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അനില്‍ ബോഗില്‍. 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത് താല്‍കാലിക നടപടിയാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പെങ്കിലും 2000 രൂപയുടെ നോട്ടും സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരും.

ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്താന്‍ സര്‍ക്കാറിന് വലിയ കടമ്പകള്‍ കടക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ബാങ്കുകളിലെ സൗകര്യങ്ങള്‍ കുറവാണ്. അതുപോലെ സാക്ഷരതയിലും പിന്നിലായ രാജ്യത്ത് എങ്ങനെയാണ് ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ നടപ്പിലാക്കാനാവുക എന്ന് അദ്ദേഹം ചോദിച്ചു. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരും ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നത് 50,100 രൂപയുടെ നോട്ടുകളാണെന്നും ഈ കറന്‍സികള്‍ ഒഴികെയുള്ള ബാക്കിയെല്ലാം നോട്ടുകളും പിന്‍വലിക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തുന്നതിനായി ജനങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ സാധിക്കും എന്നാല്‍ അതിനായി കൂടുതല്‍ സമയമെടുക്കുമെന്നും ബോഗല്‍ അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിന് പിന്നിലുള്ള ബുദ്ധി കേന്ദ്രം അനിബോഗല്‍ ആണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം