രാജ്യത്ത് കോവിഡ് രോഗികള്‍ 11 ലക്ഷം കടന്നു; പ്രതിദിനം 4000 കടന്ന് രോഗികള്‍

24 മണിക്കൂറിനിടെ 256,039 സാമ്പിളുകള്‍ പരിശോധിച്ചുവെന്ന് ഐസിഎംആര്‍ പറയുന്നു. എന്നാല്‍ ശനിയാഴ്ച പരിശോധിച്ച സാമ്പിളുകളുടെ കണക്കുകള്‍ അപേക്ഷിച്ച് പരിശോധനയുടെ എണ്ണത്തില്‍ 1,02,088 ന്റെ കുറവുണ്ട്. 700,086 പേര്‍ കൊറോണ വൈറസ് ബാധയില്‍ നിന്ന് രോഗമുക്തി നേടി. 3,90,459 പേരാണ് ചികിത്സയിലുള്ളത്.

Monday July 20th, 2020

ന്യൂഡല്‍ഹി: രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 172ാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകള്‍ 1,118,043 ആയി. ഇതുവരെ 27,497 പേര്‍ മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തില്‍ നിന്ന് 11 ലക്ഷം കടന്നത് മൂന്ന് ദിവസം കൊണ്ടാണ്. കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കടന്നത് വെള്ളിയാഴ്ചയാണ്. 1.40 കോടിയാണ് സാമ്പിള്‍ പരിശോധനകള്‍. ആകെ 1,40,47,908 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു.

24 മണിക്കൂറിനിടെ 256,039 സാമ്പിളുകള്‍ പരിശോധിച്ചുവെന്ന് ഐസിഎംആര്‍ പറയുന്നു. എന്നാല്‍ ശനിയാഴ്ച പരിശോധിച്ച സാമ്പിളുകളുടെ കണക്കുകള്‍ അപേക്ഷിച്ച് പരിശോധനയുടെ എണ്ണത്തില്‍ 1,02,088 ന്റെ കുറവുണ്ട്. 700,086 പേര്‍ കൊറോണ വൈറസ് ബാധയില്‍ നിന്ന് രോഗമുക്തി നേടി. 3,90,459 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന കേസുകളില്‍ വലിയ കുതിച്ചുകയറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന കേസുകള്‍ 40,000 കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 40,425 പോസിറ്റീവ് കേസുകളും 681 മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 22,664 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 25,936 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നിരക്ക് 62.61 ശതമാനമായി കുറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം