തിരുവനന്തപുരത്തെ ചെന്നൈ പോലെയാക്കാന്‍ ശ്രമമെന്ന് കടകംപള്ളി

ഉറവിടമില്ലാത്ത കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരം അതീവ ജാഗ്രതയില്‍. സമൂഹവ്യാപന സാധ്യത മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

Saturday June 20th, 2020

തിരുവനന്തപുരം: കോവിഡ് പടര്‍ന്ന മറ്റ് നഗരങ്ങള്‍ പോലെ തിരുവനന്തപുരത്തേയുമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങള്‍ പോലും ജാഗ്രതയില്ലാതെ പ്രവര്‍ത്തിക്കുന്നു. നൂറ് കണക്കിന് ആളുകളാണ് മാര്‍ച്ചുകളില്‍ പങ്കെടുക്കുന്നത്. നിയന്ത്രണം ലംഘിച്ചുകൊണ്ടുള്ള സമരങ്ങള്‍ അംഗീകരിക്കില്ല. തലസ്ഥാനത്ത് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചുവെന്നും കടകംപള്ളി പറഞ്ഞു. അതേസമയം നഗരത്തില്‍ അതീവ ജാഗ്രത വേണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഉറവിടമില്ലാത്ത കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരം അതീവ ജാഗ്രതയില്‍. സമൂഹവ്യാപന സാധ്യത മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ഇന്നലെ രോഗം സ്ഥിരീകരിച്ച മണക്കാട്ടെ ഓട്ടോ ഡ്രൈവര്‍ക്ക് രോഗമെവിടെ നിന്നുവന്നുവെന്ന് വ്യക്തമല്ല. ഈ മാസം 12ന് രോഗലക്ഷണങ്ങള്‍ കണ്ടിട്ടും നഗരത്തില്‍ പലയിടത്തും അദ്ദേഹം എത്തിയിരുന്നു. 17ന് ഭാര്യക്കും മകള്‍ക്കും ലക്ഷണങ്ങള്‍ പ്രകടമായപ്പോഴാണ് പരിശോധന നടത്തുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ഇദ്ദേഹത്തിന് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെന്നാണ് നിഗമനം. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ അതുകൊണ്ട് തന്നെ വെല്ലുവിളിയാണ്. മണക്കാട്, ആറ്റുകാല്‍, ഐരാണിമുട്ടം, കാലടി തുടങ്ങിയവ കണ്ടൈയ്!മെന്റ് സോണുകളാക്കിയിട്ടുണ്ട്. നഗരത്തിലേക്കുള്ള ചില വഴികള്‍ അടക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയന്ത്രണം പാലിക്കാത്ത കടകളും അടപ്പിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഈ മാസം 14 മുതല്‍ ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏഴെണ്ണത്തിനും ഉറവിടം കണ്ടെത്താനായിട്ടില്ല.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം