പതിനൊന്നുകാരിയുടെ ആത്മഹത്യ; അമ്മ അറസ്റ്റില്‍

സംഭവത്തിനു തലേ ദിവസവും അമ്മയില്‍ നിന്ന് കുട്ടിയ്ക്ക് മര്‍ദ്ദനമേറ്റിരുന്നു. വീട്ടില്‍ നിന്നും ഇറക്കി വിടുമെന്ന് പറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

Saturday June 20th, 2020

ആലപ്പുഴ: കാര്‍ത്തികപ്പള്ളി വലിയകുളങ്ങരയില്‍ പതിനൊന്ന് വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റില്‍. വലിയകുളങ്ങര സ്വദേശിനി അശ്വതിയെ തൃക്കുന്നപുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മാനസികവും ശാരീരികവുമായി ഇവര്‍ പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമെന്ന് തന്നെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനവും. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ അമ്മക്ക് പങ്കുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി.

ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആദ്യവിവാഹത്തിലുള്ള കുട്ടിയെ യുവതി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് കണ്ടെത്തിയത്. സംഭവത്തിനു തലേ ദിവസവും അമ്മയില്‍ നിന്ന് കുട്ടിയ്ക്ക് മര്‍ദ്ദനമേറ്റിരുന്നു. വീട്ടില്‍ നിന്നും ഇറക്കി വിടുമെന്ന് പറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. ആത്മഹത്യ പ്രേരണാകുറ്റം, കുട്ടികള്‍ക്കു നേരെയുള്ള ശാരീരിക അതിക്രമം എന്നി വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്ന പരാതിയില്‍ നേരത്തെ പിങ്ക് പൊലീസും ചൈല്‍ഡ് ലൈനും പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം