ടി.വി.യില്‍ ഓണ്‍ലൈന്‍ ക്ലാസ് കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു

ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസ് ടിവിയില്‍ കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയില്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Saturday June 20th, 2020

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ സൗകര്യമില്ലാത്തതിനാല്‍ ടിവിയില്‍ ക്ലാസ് കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തില്‍ തിരുവനന്തപുരം മണമ്പൂര്‍ നീറുവിള മാര്‍ക്കറ്റിന് സമീപമുള്ള രാജന്‍ എന്ന ഉദയകുമാറിനെ അറസ്റ്റ് ചെയ്തു. ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസ് ടിവിയില്‍ കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയില്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് മുമ്പും ഇയാള്‍ പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഡിവൈഎസ്പി എസ് വൈ സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം കല്ലമ്പലം പോലിസ് ഇന്‍സ്‌പെക്ടര്‍ ഫിറോസ് ഐ, സബ് ഇന്‍സ്‌പെക്ടര്‍മാരായ നിജാം വി, രാധാകൃഷ്ണന്‍, തിരുവനന്തപുരം റൂറല്‍ ഷാഡോ ടീം അംഗങ്ങളായ ഷിജു, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം