കോവിഡ് വ്യാപനം; തലസ്ഥാനത്ത് ജാഗ്രത ശക്തമാക്കും

ചന്തകളിലും കടകളിലും സാമൂഹിക അകലം നിര്‍ബന്ധമാക്കും. നടപടി ലംഘിക്കുന്ന കടകള്‍ അടപ്പിക്കും. നഗരത്തിലേക്കുള്ള ചില വഴികള്‍ അടയ്ക്കാനും തീരുമാനിച്ചു.

Saturday June 20th, 2020

തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് ജാഗ്രത ശക്തമാക്കാന്‍ തീരുമാനം. ചന്തകളിലും കടകളിലും സാമൂഹിക അകലം നിര്‍ബന്ധമാക്കും. നടപടി ലംഘിക്കുന്ന കടകള്‍ അടപ്പിക്കും. നഗരത്തിലേക്കുള്ള ചില വഴികള്‍ അടയ്ക്കാനും തീരുമാനിച്ചു. അവ ഏതെന്ന് ഉടന്‍ തീരുമാനിക്കും. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ നിര്‍ബന്ധമാക്കും. ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്താനും തീരുമാനിച്ചു.

നഗരസഭയിലെ അഞ്ച് പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കാലടി ജങ്ഷന്‍, ആറ്റുകാല്‍, മണക്കാട് ജങ്ഷന്‍, ചിറമുക്ക്കാലടി റോഡ്, ഐരാണിമുട്ടം എന്നീ പ്രദേശങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. മണക്കാട് മൊബൈല്‍ ഷോപ്പ് ജീവനക്കാരനും ഓട്ടോ ഡ്രൈവര്‍ക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം