24 മണിക്കൂറിനിടെ 375 മരണം; രാജ്യത്ത് കോവിഡ് മരണം പതിമൂവ്വായിരത്തിലേക്ക്

പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയനാക്കിയ ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന് ഇപ്പോള്‍ പനിയില്ലെന്നും കഴിഞ്ഞ 24 മണിക്കൂറായി ഐ.സി.യുവില്‍ തുടരുകയാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Saturday June 20th, 2020

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 കോവിഡ് കേസുകളും 375 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 3,95, 048 ഉം മരണം 12,948 ഉം ആയി. രണ്ടു ലക്ഷത്തിലധികം പേര്‍ രോഗമുക്തരായി. കൊവിഡ് സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിനെ പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയനാക്കി. നിലവില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ 1,68,209 പേരാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 54 ശതമാനം ആയി. 2,13,831 പേര്‍ക്ക് അസുഖം ഭേദമായി. 66,16,496 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചതായി ഐ.സി.എം.ആര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1,89,869 സാമ്പിളുകള്‍ പരിശോധിച്ചു. മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ ഓം പ്രകാശ് സക്‌ളേച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ഇന്നലെ നടന്ന രാജ്യ സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയനാക്കിയ ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന് ഇപ്പോള്‍ പനിയില്ലെന്നും കഴിഞ്ഞ 24 മണിക്കൂറായി ഐ.സി.യുവില്‍ തുടരുകയാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ നിരീക്ഷണം ഏര്‍പ്പെടുത്തത് നിര്‍ത്തലാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. വീടുകളിലെ നിരീക്ഷണം നിര്‍ത്തലാക്കുന്നത് ഐ.സി.എം.ആര്‍ മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്നും ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുമെന്നും മനീഷ് സിസോദിയ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗികള്‍ക്ക് ഡല്‍ഹി ലഫ്.ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍ 5 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ഡല്‍ഹിയില്‍ പുതിയ 3137 കോവിഡ് കേസുകളും 66 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആകെ കോവിഡ് രോഗികള്‍ 53116 ആയി മരണ സഖ്യ 2035 കടന്നു.മഹാരാഷ്ട്രയില്‍ പുതിയ 142 മരണവും 3827 കോവിഡ് കേസും കൂടി റിപ്പോര്‍ട്ട് ചെയ്തു.ആകെ രോഗികളുടെ എണ്ണം 1,24, 331 ഉം മരണ സഖ്യ 5893 ഉം കടന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം