കോവിഡ്; അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വധൂവരന്‍മാര്‍ക്ക് ഇളവ്

വധൂവരന്മാര്‍ക്കും ഒപ്പം അഞ്ച് ബന്ധുക്കള്‍ക്കും ക്വാറന്റൈന്‍ ഇല്ലാതെ ഒരാഴ്ച്ച വരെ തങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.

Wednesday June 24th, 2020

തിരുവനന്തപുരം: വിവാഹ ആവശ്യങ്ങള്‍ക്കായി മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വധൂവരന്മാര്‍ക്ക് ക്വാറന്റൈന്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. വധൂവരന്മാര്‍ക്കും ഒപ്പം അഞ്ച് ബന്ധുക്കള്‍ക്കും ക്വാറന്റൈന്‍ ഇല്ലാതെ ഒരാഴ്ച്ച വരെ തങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. കല്ല്യാണക്കുറിയുടെ പകര്‍പ്പ് സഹിതം കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

വ്യാപാര ആവശ്യങ്ങള്‍, കോടതി, ചികിത്സ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഹ്രസ്വ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ക്ക് ഒപ്പമാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശാരീരിക അകലം പാലിക്കണമൈന്നും അനുവാദമില്ലാതെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവികളും ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം