കോവിഡാനന്തര മാറ്റങ്ങളുമായി ക്രിക്കറ്റ് ലോകവും

അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശകള്‍ക്കാണ് അംഗീകാരം നല്‍കിയത്. കോവിഡ് ലോക്ഡൗണിനു ശേഷം പുനരാരംഭിക്കുന്ന ടെസ്റ്റ് മത്സരങ്ങളിലാണ് പുതിയ നിയമങ്ങള്‍ ബാധകമാവുക.

Wednesday June 10th, 2020

ന്യൂഡല്‍ഹി: കോവിഡിനു പിന്നാലെ പുനരാരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ പുതുമാറ്റങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. കളിക്കിടെ കോവിഡ് ലക്ഷണം കാണിക്കുന്ന താരങ്ങള്‍ക്ക് പകരക്കാരെ ഇറക്കാം, പന്തില്‍ ഉമിനീര്‍ പുരട്ടുന്നതിന് നിരോധനം, ദ്വിരാഷ്ട്ര പരമ്പരക്ക് അതേ രാജ്യത്തുനിന്നുള്ള അമ്പയര്‍മാരെ ഉപയോഗിക്കാം തുടങ്ങിയ നിര്‍ദേശങ്ങള്‍ക്ക് ഐ.സി.സി ചീഫ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരം നല്‍കി. അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശകള്‍ക്കാണ് അംഗീകാരം നല്‍കിയത്. കോവിഡ് ലോക്ഡൗണിനു ശേഷം പുനരാരംഭിക്കുന്ന ടെസ്റ്റ് മത്സരങ്ങളിലാണ് പുതിയ നിയമങ്ങള്‍ ബാധകമാവുക. ഇടക്കാലത്തേക്കാണ് ഈ മാറ്റം.

  • ഉമിനീര്‍ വേണ്ട; അഞ്ച് റണ്‍സ് പിഴ
    പന്തില്‍ തിളക്കം കൂട്ടാന്‍ ഉമിനീരോ കൃത്രിമ വസ്തുക്കളോ ഉപയോഗിക്കാന്‍ പാടില്ല. വിലക്ക് ലംഘിച്ച് ഫീല്‍ഡിങ് ടീം പന്തില്‍ ഉമിനീര്‍ പുരട്ടിയാല്‍ അമ്പയര്‍ ഒരു ഇന്നിങ്‌സില്‍ രണ്ട് തവണ താക്കീത് ചെയ്യും. ആവര്‍ത്തിച്ചാല്‍ ബാറ്റിങ് ടീമിന് അഞ്ച് റണ്‍സ് അധികമായി നല്‍കും.
  • സബ്‌സ്റ്റിറ്റിയൂഷന്‍
    കളിക്കാരില്‍ ആരെങ്കിലും കോവിഡ് ലക്ഷണം പ്രകടിപ്പിച്ചാല്‍ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂഷന്‍ അനുവദിക്കും. പുറത്തുപോവുന്ന താരത്തിന്റെ സ്ഥാനത്താവും പകരക്കാരനെ അനുവദിക്കുക. നേരത്തേ തലക്ക് പരിക്കേറ്റാല്‍ മാത്രമേ കണ്‍കഷന്‍ അനുവദിച്ചിരുന്നുള്ളൂ. മറ്റ് പരിക്കുകള്‍ക്ക് പകരക്കാരന് ഫീല്‍ഡിങ്ങോ ബൗളിങ്ങോ അനുവദിച്ചിരുന്നില്ല. ടെസ്റ്റില്‍ മാത്രമാണ് പുതിയ ഇളവ് ബാധകമാവുക.
  • ഹോം അമ്പയര്‍ അധിക റിവ്യൂ
    ദ്വിരാഷ്ട്ര പരമ്പരകളില്‍ ന്യൂട്രല്‍ അമ്പയര്‍ എന്ന നിബന്ധന എടുത്തുമാറ്റി. ഈ സാഹചര്യത്തില്‍ എലൈറ്റ് ഇന്റര്‍നാഷനല്‍ പാനലിലുള്ള ഹോം അമ്പയറെ ഉപയോഗിക്കാം. ഡി.ആര്‍.എസ് റിവ്യൂ എണ്ണവും വര്‍ധിപ്പിച്ചു. ടെസ്റ്റില്‍ മൂന്നും ഏകദിനത്തില്‍ രണ്ടും ആയി ഉയര്‍ത്തി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം