മലപ്പുറം: ജില്ലയെ പരാമര്‍ശിച്ച് വിദ്വേഷ ജനകവും വസ്തുതാ വിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയ ബി.ജെ.പി നേതാവ് മനേക ഗാന്ധിക്കെതിരെ നിയമ നടപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ധിഖ് പന്താവൂര്‍. മനേകഗാന്ധിയുടെ പ്രസ്താവനകളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് രേഖകള്‍ സഹിതം വിശദീകരിച്ചിട്ടും പ്രസ്താവന തിരുത്തുവാനോ ഖേദം പ്രകടിപ്പിക്കാനോ അവര്‍ തയ്യാറായിട്ടില്ല. പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് മനേക ഗാന്ധിക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. നോട്ടീസ് കൈപ്പറ്റി ഏഴു ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടിസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മലപ്പുറത്തിനെതിരായ അപകീര്‍ത്തി; മനേകാഗാന്ധിക്ക് വക്കീല്‍ നോട്ടീസ്
നോട്ടീസ് കൈപ്പറ്റി ഏഴു ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടിസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Wednesday June 10th, 2020