ദുരന്തങ്ങളില്‍ കൈതാങ്ങാന്‍ എറണാകുളത്ത് 32,223 സന്നദ്ധ സേവകര്‍

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ഇവരുടെ സേവനം പ്രയോജനപ്പെടുത്തും. വിവിധ സന്നദ്ധ സംഘടനകളുടെ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതും ഇവര്‍ വഴിയാകും. ഇവരെ ഒരു സംഘടനയുടെയും ഭാഗമായി ആയിരിക്കില്ല പരിഗണിക്കുന്നത്. അത്തരമൊരു സംഘടനയുടെ മേല്‍വിലാസം ഇവര്‍ സ്വീകരിക്കാനും പാടില്ല.

Wednesday June 10th, 2020

കൊച്ചി: ദുരന്തങ്ങളില്‍ പൊതുജനങ്ങളെ സഹായിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും സര്‍ക്കാരിന്റെ സന്നദ്ധം പോര്‍ട്ടല്‍ വഴി എറണാകുളം ജില്ലയില്‍ 32,223 സന്നദ്ധ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തു. റവന്യൂ, തദ്ദേശ സ്ഥാപനങ്ങള്‍, പോലീസ്, ആരോഗ്യം, അഗ്‌നിശമന സേന എന്നിവരുടെ ഭാഗമായി ജില്ലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവരെ പ്രയോജനപ്പെടുത്തും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന പ്രവര്‍ത്തനം , ക്യാമ്പ് നടത്തിപ്പ്, ആരോഗ്യ പരിപാലനവും ശുചിത്വവും, ഒഴിപ്പിക്കല്‍ പ്രവര്‍ത്തനം എന്നിവയ്ക്കാണ് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ഇവരുടെ സേവനം പ്രയോജനപ്പെടുത്തും. വിവിധ സന്നദ്ധ സംഘടനകളുടെ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതും ഇവര്‍ വഴിയാകും. ഇവരെ ഒരു സംഘടനയുടെയും ഭാഗമായി ആയിരിക്കില്ല പരിഗണിക്കുന്നത്. അത്തരമൊരു സംഘടനയുടെ മേല്‍വിലാസം ഇവര്‍ സ്വീകരിക്കാനും പാടില്ല.

യാത്രയ്ക്കായുള്ള വാഹനം, ജോലി സമയത്തെ ഭക്ഷണം, ജോലി സമയത്ത് അപകടം പറ്റിയാലുള്ള ചികിത്സാ ചെലവ് എന്നിവ സര്‍ക്കാര്‍ വഹിക്കും. ഇതൊഴിവാക്കിയാല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം സൗജന്യമായാണ് സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നത്. കേരളത്തില്‍ ശരാശരി 100 വ്യക്തികള്‍ക്ക് ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സാമൂഹിക സന്നദ്ധ സേന രൂപീകരിക്കുന്നത്. സിവില്‍ ഡിഫന്‍സ് സംവിധാനത്തില്‍ ചേരുവാനും സുദീര്‍ഘമായ പരിശീലനത്തിനു സമയമോ സാധ്യതയോ ഇല്ലാത്ത സ്വദേശ വിദേശ-വാസികള്‍ക്ക് സേനയില്‍ അംഗമാകാം. www.sannadham.kerala.in വഴി രജിസ്‌ട്രേഷന്‍ തുടരുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം