കഠിനംകുളം പീഡനം: “യുവതിയെ കാണിച്ച് ഭർത്താവ് പ്രതികളിൽ നിന്ന് പണം വാങ്ങി”

യുവതിയെ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുന്നതിന് മുമ്പുതന്നെ യുവതിയുടെ ഭര്‍ത്താവ്, രാജന്‍ വഴി മറ്റ് പ്രതികളില്‍ നിന്ന് പണം വാങ്ങിയിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

Sunday June 7th, 2020

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗ കേസ് ആസൂത്രിതമെന്ന് പൊലീസ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് പ്രതികളില്‍ നിന്ന് പണം വാങ്ങിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. രാജന്‍ വഴിയാണ് പണം വാങ്ങിയത്. യുവതിയെ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുന്നതിന് മുമ്പുതന്നെ യുവതിയുടെ ഭര്‍ത്താവ്, രാജന്‍ വഴി മറ്റ് പ്രതികളില്‍ നിന്ന് പണം വാങ്ങിയിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തിയിരിക്കുന്നത്. കേസിലെ പ്രതികളില്‍ രാജനെ മാത്രമാണ് യുവതിയുടെ ഭര്‍ത്താവിന് നേരിട്ട് പരിചയമുള്ളത്. ഭര്‍ത്താവ് ആദ്യ തവണ യുവതിയെ രാജന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത് യുവതിയെ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാനും അതിനനുസരിച്ച് പണം വാങ്ങാനും ആയിരുന്നുവെന്നും പൊലീസ് പറയുന്നു. യുവതി ഭര്‍ത്താവിനൊപ്പം രാജന്‍റെ വീട്ടിലേക്ക് കയറിപ്പോകുന്നത് മാറിനിന്ന് പ്രതികള്‍ കാണുകയും, അതിന് ശേഷം പ്രതികള്‍ രാജന് പണം കൈമാറുകയും ചെയ്തു. പീഡനം നടത്തിയവരില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങിയെന്ന് യുവതി നേരത്തെ മൊഴി നല്‍കിയിരുന്നു. സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നത് കണ്ടുവെന്നായിരുന്നു യുവതിയുടെ മൊഴി. സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നെന്നും മൊഴിയില്‍ പറയുന്നു.

കേസിലെ മുഖ്യപ്രതി നൌഫലും പിടിയിലായതോടെ കേസിലെ എല്ലാ പ്രതികളും ഇതോടെ പിടിയിലായി‍. യുവതിയെ ഓട്ടോയില്‍ തട്ടികൊണ്ടുപോയ നൌഫലാണ് പിടിയിലായത്. ഇന്നലെ രാത്രിയിലാണ് നൌഫലിനെ കസ്റ്റഡിയിലെടുത്തത്. പീഡനം നടന്ന തീരപ്രദേശത്ത് നിന്നു തന്നെയാണ് നൌഫലിനെ കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളി കേന്ദ്രമേഖലയില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

തിരുവനന്തപുരം കഠിനംകുളത്ത് രണ്ട് കുട്ടികളുടെ അമ്മയായ 23കാരിയാണ് ഭർത്താവിന്‍റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതിയെ ആദ്യം ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്തുവെച്ചും മണിക്കൂറോളം ഉപദ്രവിച്ചു. അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നിൽ വച്ചായിരുന്നു ക്രൂരതയെല്ലാം. ഒടുവിൽ കുഞ്ഞുമായി ഓടി രക്ഷപ്പെടുന്നതിനിടെ വഴിയിൽ കണ്ട കാർ യാത്രക്കാർ വീട്ടിലെത്തിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. നേരത്തെ അറസ്റ്റിലായ ആറ് പ്രതികളെയും ഇന്നലെ ആറ്റിങ്ങൾ ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കാരക്കോണം മെഡിക്കൽ കോളേജിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികൾക്ക് കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ആറ്റിങ്ങൽ സബ്‍ജയിലിലേക്ക് മാറ്റും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം