നിലമ്പൂരിൽ മഴ കനത്തു, വെള്ളം കയറി; വീടുകൾ ഒഴിപ്പിച്ചു

മതിൽമൂല കോളനി, നമ്പൂരിപ്പൊട്ടി തുടങ്ങിയ പുഴയോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് വിവിധ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Sunday June 7th, 2020

മലപ്പുറം: നിലമ്പൂരിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും വെള്ളം കയറി. വിവിധ നദികളിൽ ജലനിരപ്പ് ക്രമാതീതമായി കൂടിയതിനാൽ പ്രദേശവാസികളെ ഒഴിപ്പിച്ചു. കഴിഞ്ഞവർഷം ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമല ഉൾപ്പെടുന്ന വെള്ളരിമല വില്ലേജിലും മഴ കനത്തു.

ഇന്നലെ രാവിലെ മുതൽ മണിക്കൂറുകൾ നീണ്ടുനിന്ന മഴയാണ് നിലമ്പൂരിൽ വെള്ളം കയറാനിടയാക്കിയത്. നഗരത്തില്‍ പലയിടങ്ങളിലും റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. എടക്കര, വെളിയന്തോട് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ റോഡ് വെള്ളത്തിനടിയിലായതോടെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

വനത്തിനുള്ളിൽ പെയ്ത ശക്തമായ മഴ പുഴകളിൽ ജലനിരപ്പ് കൂട്ടി. പലയിടത്തും മലവെള്ളപ്പാച്ചിൽ കണക്കെ വെള്ളം കുത്തിയൊലിച്ചെത്തി. മതിൽമൂല കോളനി, നമ്പൂരിപ്പൊട്ടി തുടങ്ങിയ പുഴയോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് വിവിധ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രാത്രിയോടെ മഴ കുറഞ്ഞെങ്കിലും ജാഗ്രത തുടരാനാണ് നിർദേശം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വയനാട്ടിലെ മലയോര മേഖലയിലും ശക്തമായ മഴ പെയ്തു. മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മഴ കനത്തതോടെ ചൂരൽമല പുഴയിൽ ഒഴുക്ക് ശക്തമായി. കഴിഞ്ഞവർഷം ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പുത്തുമല ഉൾപ്പെടുന്ന വെള്ളരിമല വില്ലേജിലാണ് മഴ കനത്തത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം