കോഴിക്കോട് മലവെള്ളപ്പാച്ചിൽ ; വിദ്യാർത്ഥിയെ കാണാതായി

വനത്തിനുള്ളില്‍ ശക്തമായ മഴയുണ്ടായതിനാല്‍ ഇരുവഴിഞ്ഞിപ്പുഴ, മറിപ്പുഴ, മുത്തപ്പന്‍പുഴ എന്നിവ കരകവിഞ്ഞു. ഇരവഴിഞ്ഞിപ്പുഴക്ക് തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

Sunday June 7th, 2020

കോഴിക്കോട് : ഇന്നലെ വൈകീട്ടുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല. ശക്തമായ ഒഴുക്ക് കാരണം തിരച്ചില്‍ തുടരാനായില്ല. രാവിലെ തിരച്ചില്‍ തുടരുമെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമാണ് വിദ്യാര്‍ഥി ഒഴുക്കില്‍പെട്ടത്.

കഴിഞ്ഞദിവസം ഉച്ചയോടെ തന്നെ കനത്ത മഴയാണ് കോഴിക്കോട് മലയോരമേഖലയില്‍ ഉണ്ടായത്. പലയിടത്തും പുഴകള്‍ കരവിഞ്ഞു. ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം മുക്കം സ്വദേശി ഹാനി റഹ്മാനാണ് ഒഴുക്കില്‍പെട്ടത്. കുളിക്കാനിറങ്ങിയതാണെന്ന് സംശയിക്കുന്നു.

വൈകീട്ട് ആറര വരെ തിരച്ചില്‍ നടത്തി. ശക്തമായ മലവെള്ളപ്പാച്ചിലില്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. രാവിലെ എട്ട് മണിയോടെ തിരച്ചില്‍ തുടരുമെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. വനത്തിനുള്ളില്‍ ശക്തമായ മഴയുണ്ടായതിനാല്‍ ഇരുവഴിഞ്ഞിപ്പുഴ, മറിപ്പുഴ, മുത്തപ്പന്‍പുഴ എന്നിവ കരകവിഞ്ഞു. ഇരവഴിഞ്ഞിപ്പുഴക്ക് തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം