കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ആറാമത്

കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്ക, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, യു.കെ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യ. ഇറ്റലി, പെറു, ജര്‍മ്മനി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങള്‍.

Sunday June 7th, 2020

ന്യുഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയേയും മറികടന്ന് ഇന്ത്യ ആറാംസ്ഥാനത്ത്. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 2.37 ലക്ഷത്തിലേറെയും കോവിഡ് മരണങ്ങള്‍ 6640ലേറെയുമാണ്. 33,700ലേറെ കോവിഡ് മരണങ്ങളുണ്ടായ ഇറ്റലിയില്‍ 2.35 ലക്ഷത്തിലേറെ പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9887 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

കോവിഡ് മരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് പന്ത്രണ്ടാം സ്ഥാനത്താണുള്ളത്. ആഴ്ച്ചകള്‍ക്കകം രാജ്യം കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന മുന്നറിയിപ്പുമുണ്ട്. കോവിഡ് ഏറ്റവും മോശമായി പടരുന്ന വന്‍നഗരങ്ങളിലൊന്നായ മുംബൈയില്‍ ആരോഗ്യ സംവിധാനം തകര്‍ച്ചയുടെ വക്കിലാണെന്നും ഡല്‍ഹിയിലെ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കാനാകാത്ത വിധം തിങ്ങി നിറഞ്ഞിരിക്കുകയാണെന്നുമാണ് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഇതിനിടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാനുള്ള തീരുമാനങ്ങളും പുറത്തുവന്നിരുന്നു. തിങ്കളാഴ്ച്ച മുതല്‍ ഷോപ്പിംഗ് സെന്ററുകളും ആരാധനാലയങ്ങളും റെസ്റ്റോറന്റുകളും ഓഫീസുകളും നിയന്ത്രിതമായ രീതിയില്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ജൂണ്‍ മുപ്പത് വരെയാണ് നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്ക, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, യു.കെ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യ. ഇറ്റലി, പെറു, ജര്‍മ്മനി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങള്‍.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം