ലോക്ക്ഡൗൺ കാലത്തെ അടയാളപ്പെടുത്തി ഭരത് ബാലെയുടെ ഡോക്യുമെന്ററി “നാം അതിജീവിക്കും”

രാജ്യത്തെ കാശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ അസാം വരെയുമുള്ള പ്രദേശങ്ങളെയാണ് ഡോക്യുമെന്‍ററിയില്‍ കാണിക്കുന്നത്.

Saturday June 6th, 2020

കൊച്ചി: ലോക്ക്ഡൗണ്‍ കാലത്തെ ഇന്ത്യയെ അടയാളപ്പെടുത്തി സംവിധായകന്‍ ഭരത് ബാലയുടെ ‘നാം അതിജീവിക്കും’ ഡോക്യുമെന്‍ററി. വെര്‍ച്വല്‍ ഭാരത് പുറത്തിറക്കിയ ഡോക്യുമെന്‍ററി ലോക്ക്ഡൗണിലെ ഇന്ത്യയുടെ അവിശ്വസനീയമായ കഥയാണ് പങ്കുവെക്കുന്നത്. മലയാളമടക്കം നിരവധി ഭാഷകളില്‍ പുറത്തിറക്കിയ ഡോക്യുമെന്‍ററിയുടെ മലയാള പതിപ്പിന് ശബ്ദം പകര്‍ന്നിരിക്കുന്നത് നടി മഞ്ജു വാര്യരാണ്.

രാജ്യമെമ്പാടുമുള്ള ടീം ആംഗങ്ങളെ ഏകോപിപ്പിക്കുന്നതിനായി മുംബൈയില്‍ ഒരു മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ച ശേഷമാണ് ഡോക്യുമെന്‍ററിയുടെ ചിത്രീകരണം ആരംഭിച്ചത്. വീഡിയോ കോള്‍വഴിയും വാട്ട്സ്ആപ്പ് വീഡിയോവഴിയും ഷോട്ടുകളും ഫ്രെയിമുകളും നിശ്ചയിച്ചതും സംവിധാനം ചെയ്തതും സംവിധായകന്‍ ഭരത്ബാല തന്നെയാണ്. 117 പേര്‍ ചേര്‍ന്ന് പതിനഞ്ച് സംഘങ്ങളായി തിരിഞ്ഞ് രാജ്യത്തെ കാശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ അസാം വരെയുമുള്ള പ്രദേശങ്ങളെയാണ് ഡോക്യുമെന്‍ററിയില്‍ കാണിക്കുന്നത്.

14 സംസ്ഥാനങ്ങളില്‍ നിന്നായി ലോക്ക്ഡൗണ്‍ കാലത്തെ കാണാത്ത ഇന്ത്യയുടെ കാഴ്ചകള്‍ കാണിച്ചു തരുകയാണ് ഭാരത്ബാലയും സംഘവും ഡോക്യുമെന്‍ററിയില്‍. ഹാര്‍ഡ്വാര്‍ മുതല്‍ സ്പിതി വരെയും , ലക്നൗ മുതല്‍ ബാംഗ്ലൂര്‍ വരെയും, ധാരാവി മുതല്‍ റെഡ്‌ഫോര്‍ട്ട് വരെയും ഡോക്യുമെന്‍ററി പകര്‍ത്തിയിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം